Get Updates
Get notified of breaking news, exclusive insights, and must-see stories!

11 കോടി സമ്മാനമടിച്ചു, ഉടന്‍ വിവാഹം; ഒന്നര വര്‍ഷം അടിച്ചുപൊളിച്ചു: ഒടുവില്‍ യുവാവ് ചെയ്തത് ഇക്കാര്യം

ലണ്ടന്‍: ലോട്ടറി സ്ഥിരമായി എടുക്കുന്നതിനിടെ അത് അടിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും. പ്രത്യേകിച്ച് സമ്മാനത്തുക വളരെ വലുതാണെങ്കില്‍. ഒന്ന് ആലോചിച്ച് നോക്കാന്‍ പോലും പറ്റുന്നില്ല അല്ലേ. കാരണം അത്രയും വലിയ തുക നമ്മുടെ കൈയ്യിലെത്തിയാല്‍ എന്ത് ചെയ്യണമെന്ന് ആര്‍ക്കും ഒരു ഐഡിയ ഉണ്ടാവില്ല.

എന്നാല്‍ ബ്രിട്ടനില്‍ നിന്നുള്ള ലൂക്ക് പിറ്റാര്‍ഡിന് ലോട്ടറി അടിച്ചതിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തില്‍ ആരും ചെയ്യുന്ന കാര്യങ്ങള്‍ അല്ല ലൂക്കില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജീവിതം മാറി മറിഞ്ഞെങ്കിലും തന്റെ ആ ജീവിത രീതിയെ വീണ്ടും തിരഞ്ഞുപിടിച്ചിരിക്കുകയാണ് ലൂക്ക് ഇപ്പോള്‍.

luke lottery winner

IMAGE CREDIT: Huw John/Shutterstock

കോടികള്‍ കൊണ്ട് ജീവിതം മാറി

1.3 മില്യണിന്റെ ലോട്ടറിയാണ് ലൂക്ക് പിറ്റാര്‍ഡിന് അടിച്ചത്. ഇത്രയും വലിയ തുക കൊണ്ട് ആരുടെ ജീവിതവും മാറി. ഏകദേശം പതിനൊന്ന് കോടി രൂപയില്‍ അധികം വരുന്ന തുകയാണിത്. തന്റെ ജീവിതം മൊത്തത്തില്‍ മാറിയതോടെ മക്‌ഡൊണാള്‍ഡിലുണ്ടായിരുന്ന ജോലി വരെ അദ്ദേഹം ഉപേക്ഷിച്ചു. പക്ഷേ ജീവിതം ഒന്ന് ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്ക് അദ്ദേഹത്തിന് മടുത്തിരിക്കുകയാണ്. അതോടെ ഭാഗ്യത്തിനെ മാത്രം ഉപയോഗിച്ച് ജീവിക്കുന്നത് ലൂക്ക് അവസാനിച്ചിരിക്കുകയാണ്. ഇനി ഇങ്ങനെ പോയാല്‍ പോരെന്നായിരുന്നു തീരുമാനം.

പഴയ ജോലി തേടി പിടിക്കുന്നു

ഒന്നര വര്‍ഷം കൊണ്ട് തന്റെ ആഢംബര ജീവിതത്തിന് തല്‍ക്കാലം വിശ്രമം നല്‍കിയിരിക്കുകയാണ് ലൂക്ക് പകരം മക്‌ഡൊണാള്‍ഡിലെ പഴയ ജോലിയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് ലൂക്ക്. അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. മക്‌ഡൊണാള്‍ഡ്‌സിലെ സ്റ്റാഫ് ട്രെയിനറായിരുന്നു ലൂക്ക്. കാര്‍ഡിഫിലെ കടയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് വന്‍ തുക സമ്മാനം അടിച്ചത്. ഈ മക്‌ഡൊണാള്‍ഡ്‌സ് ഒരുപാട് ഗൃഹാതുര ഓര്‍മകള്‍ ലൂക്കിന് സമ്മാനിക്കുന്നതാണ്. ഇവിടെ വെച്ചാണ് തന്റെ ഭാര്യ എമ്മാ കോക്‌സിനെ ആദ്യമായി അദ്ദേഹം കണ്ടുമുട്ടുന്നത്.

2000 500 NOTES

പണം ചെലവാക്കി മടുത്തു

കുറച്ച് ദിവസം മാത്രമാണ് കോടികള്‍ സമ്മാനം അടിക്കുമ്പോള്‍ നമുക്ക് ആവേശമുണ്ടാകുകയെന്ന് ലൂക്ക് പറയുന്നു. കോടികള്‍ വന്നതോടെ ആഢംബരമായ ലൈഫ് സ്റ്റൈലായിരുന്നു ലൂക്ക് പുറത്തെടുത്തത്. കനാറി ദ്വീപുകളിലേക്ക് ഒരു കിടിലന്‍ യാത്ര പോയി. എമ്മയെ അതിന് പിന്നാലെ തന്നെ വിവാഹം ചെയ്തു. അതും സ്വപ്‌ന തുല്യമായ വിവാഹമായിരുന്നു അത്. ഒപ്പം മികച്ചൊരു വീട് ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങി. എന്നാല്‍ ജീവിതത്തില്‍ പണത്തിനേക്കാള്‍ വലുതായി പലതുമുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഒടുവില്‍ മക്‌ഡൊണാള്‍ഡ്‌സിലെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ലൂക്ക് തീരുമാനിക്കുകയായിരുന്നു.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

ഒന്നര വര്‍ഷം കൊണ്ട് മനസ്സ് മാറി

ഒന്നര വര്‍ഷം കൊണ്ട് തന്നെ ലോട്ടറി തുക കൊണ്ടുള്ള ജീവിതം മടുത്തിരിക്കുകയാണ് ലൂക്കിന്. കോടീശ്വരനാവും മുമ്പ് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും ലൂക്ക് വെളിപ്പെടുത്തി. മക്‌ഡൊണാള്‍ഡ്‌സിലെ നിരവധി സഹപ്രവര്‍ത്തകര്‍ എന്റെ വിവാഹത്തിന് വന്നിരുന്നു. അവര്‍ എപ്പോഴും ഞാനുമായി സംസാരിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തിരിച്ചുപോകാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഷോപ്പിംഗിനൊക്കെ പോകുന്നത് കുറച്ച് കാലം മാത്രമേ ആസ്വദിക്കാനാവൂ. പിന്നീട് അത് ആവര്‍ത്തനം പോലെയാവുമെന്നും ലൂക്ക് പറഞ്ഞു.

ജോലിയെ വല്ലാതെ ഇഷ്ടപ്പെടുന്നു

ജോലിക്ക് പോകുന്നത് വല്ലാതെ ഞാന്‍ ഇഷ്ടപ്പെടുന്നു. വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണിത്. തന്റെ സമ്മാനത്തുക കൊണ്ട് ജോലിയെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ലൂക്കിന് സാധിക്കുന്നുണ്ട്. മുമ്പ് നടന്നായിരുന്നു ജോലിക്ക് പോയിരുന്നത്. ഇപ്പോള്‍ ടാക്‌സി വിളിച്ച് പോകാന്‍ പറ്റുന്നുണ്ട്. അതാണ് ജീവിതത്തിലെ വലിയ കാര്യമെന്നും ലൂക്ക് പറഞ്ഞു. അതേസമയം എമ്മ തന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. ലോട്ടറിയില്‍ നിന്ന് കിട്ടുന്ന പലിശയുണ്ട് ജീവിക്കാന്‍. ജീവിതം കൂടുതല്‍ സുന്ദരമാണ് ഇപ്പോഴെന്നും ലൂക്ക് പറഞ്ഞ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+