Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് റിസ്‌വാനെ തിരിച്ചെത്തിച്ചത് മലയാളിഡോക്ടര്‍; സഹീര്‍ സൈനുലബ്ദീന് കൈയടിച്ച് ക്രിക്കറ്റ് ലോകം

ദുബൈ: ലോക കപ്പ് സെമിഫൈനലിന് ഒരു ദിവസം മുമ്പ് പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാനെ തിരിച്ച് കളിക്കളത്തിലേക്കെത്തിച്ചത് ഒരു മലയാളി ഡോക്ടര്‍. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് റിസ് വാനെ ചികിത്സിച്ചത് തിരുവനന്തപുരം സ്വദേശിയായ സഹീര്‍ സൈനലബ്ദീന്‍ എന്ന ഡോക്ടറാണ്.

ദുബൈ മെഡിയര്‍ ഹോസ്പിറ്റലിലെ പള്‍മോണജിസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ഡോ.സഹീര്‍ സൈനലബ്ദീന്‍. നെഞ്ചില്‍ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരിക്കുമ്പോഴും റിസ് വാന്റെ ധൈര്യമാണ് ഇത്രയും വേഗം അദ്ദേഹത്തിന്റെ രോഗം ഭേദമാകാന്‍ കാരണമായതെന്നും ഡോക്ടര്‍ പറഞ്ഞു.

1

കളിക്കാനും എപ്പോഴും ടീമിനൊപ്പം ഉണ്ടായിരിക്കുവാനും തനിക്ക് ആഗ്രഹമുണ്ടെന്ന് റിസ്് വാന്‍ ചികിത്സക്കിടയില്‍ പറയാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നോക്കൗട്ട് മത്സരത്തില്‍ ആസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന് പാക്കിസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. നിര്‍ണ്ണായകമായ നോക്കൗട്ട് മത്സരത്തില്‍ കളിക്കാന്‍ റിസ് വാന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ സഹീര്‍ പറഞ്ഞു. റിസ്വാന്റെ ആത്മവിശ്വാസമാണ് അവന്റെ രോഗം ഭേദമാകാന്‍ കാരണമെന്നും ഇത്രയും വേഗം രോഗം ഭേദമായതിനാല്‍ അത്ഭുതപ്പെടുന്നുവെന്നും സഹീര്‍ പറഞ്ഞു.
അസം റൈഫിൾസിന് നേരെ ഭീകരാക്രമണം, നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

2

റിസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പനിയും, ചുമയും. ഛര്‍ദ്ദിയുമുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപ്ത്രിയില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് കഠിനമായ വേദനയായിരുന്നു അനുഭവപ്പെട്ടിരുന്നത്. പിന്നീട് വേദന കുറയാനുള്ള മരുന്ന് നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൂടുതല്‍ വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ചികിത്സിച്ചതെന്ന് ഡോക്ടര്‍ സഹീര്‍ പറഞ്ഞു. ശ്വാസനാളത്തിലായിരുന്നു റിസ്വാന് അണുബാധയുണ്ടായിരുന്നത്. അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന സങ്കോചമാണിതെന്നും മണിക്കൂറുകളോളം നീണ്ടും നില്‍ക്കുന്ന വേദനയാണുണ്ടാവുകയെന്നും ഡോക്ടര്‍ പറഞ്ഞു.

3

പിന്നീട് ആദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വേദനയും അദ്ദേഹം അനുഭവിച്ചിരുന്നു. അദ്ദേഹത്തിന് കടുത്ത അണുബാധയുമുണ്ടായിരുന്നു. സെമിഫൈനലിന് മുമ്പ് അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കുന്നതില്‍ ആഗ്യ ഘട്ടത്തില്‍ പ്രയാസം നേരിട്ടിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ പ്രയത്‌നത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ രേഗം ഭേദമാക്കാനായത്. ഈ അസുഖം ഭേദമാകുവാന്‍ ഏഴ് ദിവസമെങ്കിലും എടുക്കും എന്നാല്‍ അദ്ദേഹത്തിന്റെ ആഥ്വിശ്വാവും പ്രാര്‍ഥനയും അദ്ദേഹത്തിന്റെ രോഗം മാറ്റി സെമി ഫൈനല്‍ കലിക്കാന്‍ സാധിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു.

4

ആശുപത്രി കിടക്കയിലും സെമിഫൈനലിനെ കുറിച്ച് മാത്രമായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങുകയും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാവുകയും ചെയ്തുവെന്ന് സല്‍മാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഢൈര്യവും തന്നെയാണഅ അദ്ദേഹത്തെ എത്രയും പെട്ടെന്ന് രോഗ മുക്തനാക്കിയത്. 35 മണിക്കൂറോളമാണ് റിസ്വാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയാണ് റിസ്വാനെ ഡിസ്ചാര്‍ജ് ചെയ്തത്. ടീം അധികൃതര്‍ മെഡിക്കല്‍ സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സഹീര്‍ പറഞ്ഞു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    5


    പരിക്കുകളുമായി നിരവധി കായിക താരങ്ങള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ ഇത്രയും വേഗം ആശുപത്രി വിട്ടത് ആദ്യമായി കാണുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. അസുഖത്തിന് ശേഷം ഗ്രൗണ്ടില്‍ കാഴ്ചവെച്ച പ്രകടനം അതിശക്തമായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യം പ്രശംസനീയമാണെന്നും ഡോക്ടര്‍ സഹീര്‍ പറഞ്ഞു. ആശുപ്ത്രിയില്‍ നിന്ന് പോകുമ്പോള്‍ ഡോക്ടര്‍മാരോട് നന്ദി പറയാനും റിസ്വാന്‍ മറന്നില്ല. ആശുപത്രിയില്‍ നിന്ന് പോകുമ്പോള്‍ അദ്ദേഹം ഒപ്പിട്ട ജേഴ്‌സിയും ഡോക്ടര്‍ സല്‍മാന് അദ്ദേഹം നല്‍കി. ദുബായ് വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ഒരു യൂണിറ്റാണ്, മെഡിയോര്‍ ഹോസ്പിറ്റല്‍. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിനായി മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് ഇവരാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+