Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, പാര്‍ട്ടി ഉണ്ടാക്കണം, ബിജെപിയില്ല, ഞെട്ടിച്ച് സാക്കിര്‍ നായിക്ക്!

ക്വാലാലംപൂര്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പുതിയ ആഹ്വാനവും വലിയ വിവാദത്തിലേക്ക്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നുമാണ് നായിക്ക് ആവശ്യപ്പെടുന്നത്. പല മേഖലകളിലായി വിഘടിച്ച് നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒന്നിക്കുക മാത്രമാണ് ബിജെപിയുടെ ചൂഷണത്തെ നേരിടാനുള്ള മാര്‍ഗമെന്നും നായിക്ക് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും നായിക്ക് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുടെ സംഭാഷണങ്ങളുടെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്.

ബിജെപിയുടെ അടിച്ചമര്‍ത്തലിനെതിരെ

ബിജെപിയുടെ അടിച്ചമര്‍ത്തലിനെതിരെ

കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ഒരുപാട് അനുഭവിച്ചു. ഒരുപാട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായി. മുസ്ലീങ്ങളെ പരമാവധി ദ്രോഹിക്കുകയാണ് ബിജെപി സര്‍ക്കാര്‍. മുസ്ലീങ്ങള്‍ ഒരു സമൂഹമായും അതോടൊപ്പം വ്യക്തികളായും മാറണം. അതിനായി ഒത്തൊരുമിച്ച് നില്‍ക്കണം. ഇസ്ലാമിലെ വിവിധ ഘടകങ്ങള്‍ കാരണം അവര്‍ അകന്നാണ് നില്‍ക്കുന്നത്. പല പാര്‍ട്ടികളിലും സാമൂഹ്യ സംഘടനകളിലുമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഉള്ളതെന്നും, ഇവര്‍ ഒന്നിച്ച് നിന്നാല്‍ ശാക്തീകരണം സാധ്യമാണെന്നും നായിക്ക് പറഞ്ഞു.

പാര്‍ട്ടി രൂപീകരിക്കണം

പാര്‍ട്ടി രൂപീകരിക്കണം

ഇന്ത്യയിലെ മുസ്ലീങ്ങള്‍ അവര്‍ക്ക് മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. ഇന്ത്യയില്‍ 250 മുതല്‍ 30 മില്യണ്‍ വരെ മുസ്ലീങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ആ കണക്കുകളെ മറച്ച് വെക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫാഷിസവും വര്‍ഗീയവാദവും പ്രോത്സാഹിപ്പിക്കാത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി മുസ്ലീങ്ങള്‍ കൈകോര്‍ക്കണം. രാഷ്ട്രീയ നേതൃത്വം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇപ്പോഴില്ല. ദളിതരുമായി വരെ മുസ്ലീങ്ങള്‍ കൈകോര്‍ക്കണമെന്നും നായിക്ക് പറയുന്നു.

ദളിതുകള്‍ ഹിന്ദുക്കളല്ല

ദളിതുകള്‍ ഹിന്ദുക്കളല്ല

ദളിതുകളുമായി കൈകോര്‍ക്കാന്‍ മുസ്ലീങ്ങള്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല. കാരണം ദളിതുകള്‍ ഹിന്ദുക്കളല്ല. ബാബാസാഹേബ് അംബേദ്ക്കര്‍ ഇസ്ലാമിനെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തില്ല. അതുകൊണ്ട് ഏറ്റവും മികച്ചതില്‍ രണ്ടാമത്തെ ഓപ്ഷനായ ബുദ്ധിസം അദ്ദേഹം തിരഞ്ഞെടുത്തു. ദളിതുകളും മുസ്ലീങ്ങളും തമ്മിലുള്ള രാഷ്ട്രീയ സഖ്യം വളരെ വലുതായിരിക്കും. 600 മില്യണോളം വരുന്ന ജനസംഖ്യ അവര്‍ക്കൊപ്പമുണ്ടാകുമെന്നും സാക്കിര്‍ നായിക്ക് വ്യക്തമാക്കി.

ഇന്ത്യ വിടുന്നതാണ് നല്ലത്

ഇന്ത്യ വിടുന്നതാണ് നല്ലത്

മുസ്ലീങ്ങള്‍ ഇന്ത്യ വിടുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് ഏതെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യത്തേക്ക് മാറുന്നതാണ് നല്ലത്. എന്നാല്‍ എല്ലാ മുസ്ലീങ്ങളും ഇന്ത്യ വിടുമെന്ന് താന്‍ കരുതുന്നില്ല. രാജ്യം വിട്ട് പോകാന്‍ സാധിക്കാത്ത മുസ്ലീങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതാണ് നല്ലത്. മുസ്ലീങ്ങളോട് നല്ല സമീപനമുള്ള സംസ്ഥാനമാകുന്നതാണ് നല്ലത്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഏറ്റവും നല്ല ഇടം കേരളമാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നത് കേരളത്തിലാണ്.

എന്തുകൊണ്ട് കേരളം

എന്തുകൊണ്ട് കേരളം

കേരളം ഒരിക്കലും വര്‍ഗീയപരമായി ചിന്തിക്കാറില്ല. എല്ലാ വിഭാഗക്കാരും അവിടെ മതസൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല. ബിജെപി സര്‍ക്കാരിന് കേരളത്തില്‍ വലിയ വേരോട്ടവുമില്ല. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മുറികെ പിടിക്കാന്‍ ഏറ്റവും നല്ല ഇന്ത്യയിലെ സംസ്ഥാനം കേരളമാണെന്ന് സാക്കിര്‍ നായിക് വ്യക്തമാക്കി. അതേസമയം നായിക്കിന്റെ പരാമര്‍ശം വരും ദിവസങ്ങളില്‍ ബിജെപി വലിയ വിവാദമാക്കാന്‍ സാധ്യതയുള്ളതാണ്.

മറ്റ് സംസ്ഥാനങ്ങള്‍

മറ്റ് സംസ്ഥാനങ്ങള്‍

വര്‍ഗീയ പ്രശ്‌നങ്ങള്‍ കുറഞ്ഞ സംസ്ഥാനങ്ങള്‍ വേറെയും ഉണ്ട്. മുംബൈ അത്തരത്തിലുള്ളതാണ്. ഹൈദരാബാദും വര്‍ഗീയത കുറഞ്ഞ നഗരമാണ്. അതേസമയം ഉത്തര്‍പ്രദേശ് സംസ്ഥാനം വര്‍ഗീയത കൂടിയ സംസ്ഥാനമാണ്. മുസ്ലീങ്ങള്‍ കോളനിവത്കരണത്തിനൊപ്പം പോവണമെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു. നഗരങ്ങളിലേക്ക് അവര്‍ മാറിതാമസിക്കണം. മുംബൈയിലെ ഡോഗ്രിയും ബൈക്കുളയും പറ്റിയ ഓപ്ഷനുകളാണ്. ഇവിടങ്ങളില്‍ മുസ്ലീം ജനസാന്ദ്രത കൂടുതലാണെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി

മലേഷ്യയിലാണ് നിലവില്‍ സാക്കിര്‍ നായിക്കുള്ളത്. ഇവിടെയും അറിയപ്പെടുന്ന ഇസ്ലാം മതപ്രഭാഷകനാണ്. 2016ലാണ് ഇയാള്‍ മലേഷ്യയിലേക്ക് നാടുവിട്ടത്. ഇന്ത്യ ഇയാളെ വിട്ടുകിട്ടണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍, പ്രസംഗത്തിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളില്‍ ആരോപണ വിധേയനാണ് സാക്കിര്‍ നായിക്ക്. സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ മതപ്രഭാഷണം സജീവമായി നടത്തുന്നുണ്ട് നായിക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+