അമൃത വര്‍ഷമായി മഴ; കളരിവാതുക്കല്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു
കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ തെയ്യക്കാലത്തിന് സമാപ്തി കുറിച്ച് കളരി വാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കളരിയാല്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു. വൈകുന്നേരം അഞ്ചോടെ നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ മുത്താനിശ്ശേരി സുരേഷ് ബാബു പെരുവണ്ണാന്‍ പെരും തിരുമുടി ശിരസ്സിലേറ്റിയത്.
മുള കൊണ്ടുള്ള നാല് കഴയിട്ട് കത്രിക പൂട്ടുകെട്ടി കലശ സ്ഥാനികരും സഹായികളും ചേര്‍ന്ന് തിരുമുടി ഉയര്‍ത്തി മുഖ്യ ദേവതയുടെ പെരും തിരുമുടിക്കൊപ്പം ക്ഷേത്രപാലനും അഞ്ചു സ്വരൂപ ദേവതകളുടെയും തിരുമുടിയാണ് ഉയര്‍ന്നത്. ഇന്നലെ വൈകീട്ട് നാലരയോടെ ശ്രീകോവിലില്‍ വിശേഷാല്‍ പൂജ കഴിഞ്ഞു നട തുറന്നതോടെയാണ് തിരുനടയില്‍ ഇരുപത്തിയൊന്നു കോല്‍ മൂന്നു വിരല്‍ ഉയരവും അഞ്ചേമുക്കാല്‍ കോല്‍ വീതിയുമുളളകലശ പെരും കളിയാട്ട തിരുമുടി നിവര്‍ന്നത്.

ചിറക്കല്‍പെരുംകൊല്ലന്‍ സ്ഥാനികന്‍ കക്കറയില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കലശ പെരുംകളിയാട്ടത്തിനുള്ള തിരുവായുധം കളരിവാതുക്കല്‍ ആചാര നിര്‍വഹകനായ കണ്ണന്‍ വീട്ടില്‍ രാമചന്ദ്രന്‍ മുന്‍പാകെ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പെരും കളിയാട്ടത്തിലെ മുഖ്യദേവതയായ കളരിയാല്‍ ഭഗവതിയുടെ തിരുവായുധംശ്രീ കോവിലേക്ക് എഴുന്നള്ളിച്ചു പൂജ നടത്തി.
ശ്രീകോവില്‍ നട തുറന്നപ്പോഴേക്കുംക്ഷേത്ര നടയില്‍ കളരിയാല്‍ ഭഗവതിയമ്മയുടെ തിരുമുടി നിവര്‍ന്നിരുന്നു. അപ്പോഴേക്കും മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ തിരുവായുധം ഭഗവതിതെയ്യത്തിനു കൈമാറി. തുടര്‍ന്നു ഭഗവതിയമ്മ മൂന്നു പ്രദക്ഷിണം വച്ചതോടെ അമൃതവര്‍ഷമായി മഴ പെയ്തിറങ്ങി. കളരിവാതുക്കല്‍ ശാക്തേയതാന്ത്രി അധികാരികേശവന്‍ മൂത്ത പിടാര മേല്‍ശാന്തി വാസുദേവ പിടാരര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടന്നത്.
നേരത്തെ കണ്ണാടിപ്പറമ്പ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മീന മൃതും പുഴാതികക്കറയില്‍ കളരി ദേവസ്ഥാന കാരണവര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അമ്പും വില്ലും നേക്കണിശ സ്ഥാനികന്‍ മണി ജ്യോത്സ്യരുടെ നേതൃത്വത്തില്‍ തൃക്കൈ കുട സമര്‍പ്പണവും പുഴാതിപയറ്റിയക്കാവില്‍ നിന്ന് ചക്ക കാഴ്ചയുമെത്തി.ഇന്നലെ രാവിലെ മുഹുര്‍ത്തരാശിയില്‍ കലശം നിറയും നടന്നു.
ഭക്തര്‍ക്ക് അനുഗ്രഹം നല്‍കിയ ശേഷംസ്വരൂപ ദേവതകളായ തിരുവര്‍കാട്ട് ഭഗവതി, - കാളരാത്രി ,ചുഴലി ഭഗവതി, ശ്രീ പോര്‍ക്കലി (പഴശ്ശി ഭഗവതി,, , ) സോമേശ്വരി , പാടിക്കുറ്റി എന്നിവര്‍ മുഖ്യദേവതയായ കളരിയില്‍ ഭഗവതിയമ്മയുമായി കൂടിക്കാഴ്ച നടത്തി.ഒടുവില്‍ ക്ഷേത്രപാലനും ഭഗവതിയമ്മയെ വണങ്ങിയതോടെ കഴയിട്ടുയര്‍ത്തിയ കളിയാട്ട പെരുംതിരുമുടി ഓംകാരം മുഴക്കി ഗോവിന്ദ നാമസങ്കീര്‍ത്തനങ്ങളോടെ സഹായികള്‍ഇറക്കുകയായി.
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
ദീപാരാധനയ്ക്കു മുമ്പായി സന്ധ്യയ്ക്ക് 6.21ഓടെ ഏഴു തിരുമുടികളും അണിയറയിലേക്ക്. കലശത്തട്ട് പൂക്കളും ക്ഷേത്ര പാലക സ്ഥാനത്തെ നിവേദ്യമായ ഉഴുന്നും അരിയും കലശ പ്രസാദമായി ഭക്തര്‍ സ്വീകരിച്ചതോടെ കോരിച്ചൊരിയുന്ന വകവയ്ക്കാതെ ആബാലവൃദ്ധം ഭക്തര്‍ തിരുമുടി ദര്‍ശിക്കാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.












Click it and Unblock the Notifications