കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

54 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ടിലെ ടോയ്‌ലെറ്റിൽ; കണ്ടെത്തിയത് കുഴമ്പ് രൂപത്തിൽ

Google Oneindia Malayalam News

കണ്ണൂർ വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി. 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടൻറിൻറെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

കുഴമ്പ് രൂപത്തിലാണ് സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തത്. എങ്ങനെയാണ് സ്വർണം ടോയ്‍ലെറ്റിലെത്തിയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണെന്നാണ് കസ്റ്റംസ് അറിയിച്ചത്.

gold

കഴിഞ്ഞദിവസം, സ്വർണം ലായനിയാക്കി വസ്ത്രങ്ങളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശിയായ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. ആയിരുന്നു. കാസർകോട് കുമ്പള സ്വദേശിയാണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്.

'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാഴ്ച്ചയ്ക്കിടെ നടക്കുന്ന തുടർച്ചയായ രണ്ടാമത്തെ സ്വർണവേട്ടയാണിത്. കണ്ണൂർ വിമാനത്താവള എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്.

റോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടുംറോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടും

അബുദാബിയിൽ നിന്നും ഗോ ഫസ്റ്റ് ജി8 - 58 വിമാനത്തിൽ എത്തിയ കാസർകോട് കുമ്പള സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് 36.12 ലക്ഷം രൂപയുടെ 696 ഗ്രാം സ്വർണം പിടികൂടിയത്. ഇയാളുടെ ബാഗേജ് പരിശോധിച്ചതിൽ സ്വർണം ലായനി ആക്കി 10 കഷണങ്ങളടങ്ങിയ വസ്ത്രങ്ങളിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്..

English summary
1055 grams of gold worth Rs 54 lakh recovered from Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X