Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനൊന്നുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ പന്തല്‍ പണിക്കിടെിയില്‍ പതിനൊന്നുവയസുകാരെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാ(37)ണ് പയ്യന്നൂര്‍ പൊലിസിന്റെ പിടിയിലായത്. ഡിസംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.

പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പതിനൊന്നുവയസുകാരനെയാണ് ഈയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടിരക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

1

കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയതിനു ശേഷം പോക്സോ വകുപ്പു പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകുന്നേരം പയ്യന്നൂര്‍ പൊലിസ് ഈയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇതിനിടെ ധര്‍മടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പതിമൂന്ന്വയസുകാരിയെ പീഡിപ്പിച്ച കേസ് കണ്ണൂര്‍ ടൗണ്‍ പൊലിസിന് തിങ്കളാഴ്ച്ച കൈമാറി. പ്രതി കണ്ണൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്നയാളായതിനാലാണ് കേസിന്റെ വിവരങ്ങളും പ്രാഥമിക അന്വേഷണ രേഖകളും ധര്‍മടം പൊലിസ് കൈമാറിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമാണ് കേസ് ധര്‍മടം പൊലിസ് കൈമാറിയത്.

പിതാവ് വിദേശത്ത് ജോലി ചെയ്തുവരികയും മാതാവ് മരണപ്പെടുകയും ചെയ്ത പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അടുത്ത ബന്ധുവിനെതിരെ ധര്‍മടം പൊലിസ് കേസെടുത്തത് വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തിനു ശേഷം കേസിലെ കുറ്റാരോപിതന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ചുവരികയാണെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ് പെക്ടര്‍ ബിനുമോഹന്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+