Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു: കര്‍ണാടക സ്വദേശിയായ യുവാവ് മരിച്ചു

ചെറുകുന്ന്: കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി കെ. എസ്.ടി.പി റോഡില്‍ കാറുംബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു അപകടത്തില്‍ യുവാവ് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. ബൈക്ക് യാത്രികനായ കര്‍ണാടക ചിക് മംഗളൂര് സ്വദേശി ഷംഷീറാ(25)ണ് അതിദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കിന്(26) ഗുരുതരമായി പൊള്ളലേറ്റു. ഇയാള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നാട്ടുകാരും കണ്ണപുരം പൊലിസും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതിനു ശേഷമാണ് ഷംഷീര്‍ മരണമടയുന്നത്. കാസര്‍കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു.

accident

വാഹനങ്ങള്‍ തമ്മിലുണ്ടായ ഇടിയുടെ ആഘാതത്തില്‍ തീപിടിത്തമുണ്ടായ ഉടന്‍ കാര്‍ ഡ്രൈവര്‍ മൊറാഴ സ്വദേശി രാധാകൃഷ്ണന്‍ ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. കാറും ബൈക്കും റോഡില്‍ വെച്ചു തന്നെ പൂര്‍ണമായും കത്തിനശിച്ചു. കണ്ണപുരം പൊലിസും കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി -പാപ്പിനിശേരി കെ. എസ്.ടി.പി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം ഷംഷീറിന്റെ മൃതദേഹം ബന്ധുക്കളെത്തി സംസ്‌കാര ചടങ്ങുകള്‍ക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായി അപകടം നടക്കുന്ന റോഡുകളിലൊന്നാണ് പഴയങ്ങാടി കെ. എസ്. ടി.പി റോഡ്.വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടം നിത്യസംഭവമായി മാറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഈ മേഖലയില്‍ ട്രാഫിക്ക് സിഗ്‌നലുകളോ പൊലിസോയില്ലാത്തത് വാഹനങ്ങളുടെ അമിതവേഗതയ്ക്കു കാരണമായി മാറുന്നുണ്ട്. ദേശീയ പാതയിലൂടെ വരേണ്ട ചരക്കുലോറികള്‍ ഇതുവഴിയാണ് വരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ ചെറുതും വലുതമായ അപകടങ്ങളില്‍ പത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കണ്ണൂരിലെ ഹോട്ടല്‍വ്യാപാരികളായ രണ്ടുപേര്‍ മൂകാംബിക ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കാര്‍ അപകടത്തില്‍ ഈറൂട്ടില്‍ രണ്ടുമാസംമുന്‍പാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+