Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ മോഷണം നടത്തിയ ആലപ്പുഴ സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തില്‍ ആശുപത്രിയില്‍ മോഷണം നടത്തുന്നതിനിടെ സി.സി.ടി.വിയില്‍ കുടുങ്ങിയ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍-തളിപ്പറമ്പ് റോഡിലെ തളാപ്പിലെ സ്വകാര്യ ആശുപത്രി ക്ലിനിക്കായ ചൈതന്യ ക്ലിനിക്കിന്റെ പൂട്ടുകുത്തിതുറന്ന് ഡോക്ടറുടെ മേശവലിപ്പിലെ പണം കവര്‍ന്ന കേസിലെ പ്രതിയെയാണ് പൊലിസ് തന്ത്രപരമായി കുടുക്കിയത്.

AS

ആലപ്പുഴ ചെന്നിത്തല തുമ്പിനാത്ത് ഹൗസില്‍ തീപ്പൊരി പ്രസാദിനെ(53)യാണ് കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി തെക്കിബസാര്‍ പരിസരത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്. മോഷണം നടന്ന ദിവസം രാത്രി പ്രസാദ് ക്ലിനിക്കിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നുവെന്ന് പ്രദേശവാസികളിലൊരാള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് കവര്‍ച്ച നടന്നത്. ഓണാവധിയായതിനാല്‍ ക്ലിനിക്ക് അവധിയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്ലിനിക്ക് വൃത്തിയാക്കാനായി എത്തിയ ജീവനക്കാരിയാണ് പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന എഴുപതിനായിരം രൂപ കവര്‍ന്നുവെന്നാണ് പരാതി.

മോഷണം നടന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഉടന്‍ സ്ഥാപന ഉടമയായ ഡോക്ടറെ വിവരമറിയിക്കുകയും പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി ക്യാമറാ ദൃശ്യം ലഭിച്ചതോടെയാണ് മോഷ്ടാവ് പ്രസാദാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

കഴിഞ്ഞ 11 മാസത്തോളമായി കണ്ണൂര്‍ തെക്കിബസാറില്‍ താമസിച്ച് കൂലിപ്പണി ചെയ്യുന്ന പ്രസാദിന്റെ പേരില്‍ ഇതുവരെ 60 ഓളം കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ടെന്നും ജില്ലയില്‍ പയ്യന്നൂരില്‍ നിന്ന് 2019 ല്‍ നടത്തിയ കേസുമുണ്ടെന്നും പോലീസ് പറഞ്ഞു. 45 കേസുകള്‍ സ്വന്തം ജില്ലയായ ആലപ്പുഴയിലെ പോലീസ് സ്റ്റേഷനുകളിലുണ്ട്.

പോസോ.. അതോ ഡാന്‍സോ.. രണ്ടായാലും കിടുക്കി ഷംനാ..; കിടിലന്‍ ചിത്രങ്ങള്‍

പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തതു ശേഷം കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ നഗരത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നത് നഗരവാസികള്‍ക്ക് തലവേദനയായിട്ടുണ്ട്. ഒരുമാസം മുന്‍പ് വീടുകളില്‍ നഗ്നനായി മോഷണം നടത്താന്‍ ശ്രമിച്ചിരുന്ന തമിഴ്നാടും സ്വദേശിയും അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ ഇരുപതോളം മോഷണങ്ങളാണ് കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു നടന്നത്. വരും ദിനങ്ങളിലും പൊലിസ് പരിശോധന ശക്തമാക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ സി. ഐ വിനുമോഹന്‍ അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ ജൂനിയര്‍ എസ്. ഐ സൗമ്യ, എ. എസ്. ഐമാരായ രഞ്ജിത്ത്, അജയന്‍, സി.പി.ഒമാരായ നാസര്‍, പ്രമോദ്, സി.പി. ഒ ഷിജു എന്നിവരുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+