Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ പുഴു; പരാതിയുമായി യാത്രക്കാരന്‍

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരന്‍. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോയ യാത്രക്കാരനാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ നിന്നും പുഴുവിനെ ലഭിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇയാള്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്നത്.

ഭക്ഷണത്തില്‍ പുഴു കിടക്കുന്നതിന്റെ വീഡിയോയും യാത്രക്കാരന്‍ പങ്ക് വെച്ചിട്ടുണ്ട്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഇ 1 കംപാര്‍ട്‌മെന്റിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. കാസര്‍കോട് എത്തിയ ഉടന്‍ ട്രെയിനില്‍ നിന്ന് ലഭിച്ച പൊറോട്ടയില്‍ നിന്ന് പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ പരാതി നല്‍കി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്.

WORMS

യാത്രക്കാരന്റെ പരാതി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് തുടര്‍ നടപടികള്‍ക്കായി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടി സ്വീകരിക്കാനുള്ള അധികാരം പാലക്കാട് റെയില്‍വേ ഡിവിഷനാണ്. കാസര്‍കോട് സ്‌റ്റേഷന്‍ പരിധിയും പാലക്കാട് ഡിവിഷന്റെ ഭാഗമായി ഉള്ളതാണ്. പരാതിയില്‍ ഉന്നയിച്ച കാര്യം റെയില്‍വേ ഉദ്യോഗസ്ഥര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്.

അതിവേഗത്തിലുള്ള യാത്ര ഒപ്പം മികച്ച ഭക്ഷണവും എന്ന വാഗ്ദാനത്തോടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിയത്. കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്തത്. സര്‍വീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്ക് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത് കല്ലുകടിയായി.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ആണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. അതിനിടെ വന്ദേഭാരതിന്റെ വേഗതയും കൃത്യതയും സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉയരുന്നുണ്ട്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളില്‍ നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നുണ്ട് എന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 ന് പുറപ്പെടുന്ന വന്ദേഭാരത് 6.07 ന് ആണ് കൊല്ലത്ത് എത്തേണ്ടത്.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകിയാണ് എത്തുന്നത്. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ 20 മിനിറ്റ് ആണ് വൈകുന്നത്. അതേസമയം ഒരു റെയില്‍പാത മറ്റൊരു റെയില്‍പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഓവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗം കുറയും എന്നാണ് അധികൃതര്‍ പറയുന്നത്.

ഇവിടെ 15 കിലോമീറ്റര്‍ വേഗതയിലെ പോകാന്‍ സാധിക്കൂ. പ്രധാന പാതയില്‍നിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ പ്ലാറ്റ്‌ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലായിരിക്കും. ഇത് കണക്കിലെടുത്താണ് പുറപ്പെടുന്ന സ്റ്റേഷനില്‍നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണ്ണിങ് ടൈം കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+