ഗാന്ധികുടുംബത്തിന്റെ കഥപറയുന്ന നോവലുമായി കണ്ണൂര്‍ സ്വദേശിയായ എഴുത്തുകാരന്‍
കണ്ണൂര്‍: രാഹുല്‍ ഗാന്ധി അടക്കമുള്ള ഗാന്ധി കുടുംബത്തെ കുറിച്ച് കണ്ണൂരിലെ എഴുത്തുകാരന്റെ നോവല്‍ പുറത്തിറങ്ങുന്നു. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാനായ രാഹുല്‍ ഗാന്ധിയുടെ ഭാരതര ജോഡോയാത്ര നടത്തുന്നതിനിടെയാണ് ബഷീര്‍ പെരുവളത്ത് പറമ്പിന്റെ അപൂര്‍വ്വമായ നോവല്‍ പുറത്തിറങ്ങിന്നത്.
'രാഹുല്‍ മോന്‍ അരികിലുണ്ട്, രാജീവിന്റെ തനി പകര്‍പ്പ് അതേ ചിരി, അതേനോട്ടം, വല്ലാത്ത സ് നേഹത്തോടെ അവന്റെ മുഖത്ത് സോണിയ മിഴി ചേര്‍ത്തു. ഇല്ല പിടിച്ചു നില്‍ക്കണം, സോണിയയുടെ മനസ് സടകുടഞ്ഞെണീറ്റു. സൈനിക മേധാവികള്‍ രാജ്യത്തിന്റെ ആദരം അറിയിക്കാന്‍ എത്തിയിരിക്കുന്നു. സങ്കടക്കടല്‍ പിന്നെയും ഇരമ്പുകയാണ്...' ഇങ്ങനെയാണ് ബഷീറിന്റെ ട്രിനിറ്റിയെന്ന നോവലിലെ ഒരുഭാഗം.

ഒരു തെരഞ്ഞെടുപ്പ് കാലത്ത് ശ്രീപെരുംപത്തൂരിലുണ്ടായ സ്ഫോടനത്തില്‍ പ്രിയഭര്‍ത്താവ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. ഇന്ദിരാഗാന്ധിക്കു ശേഷം അധിക കാലം കഴിയുന്നതിനു മുന്‍പെ പിന്‍തുടര്‍ച്ചക്കാരനായി വന്ന രാജീവ് ഗാന്ധിയും ദാരുണമായി കൊല്ലപ്പെടുന്നതും നിരാലംബമായി പോയ രണ്ടു കൊച്ചുമക്കളായ രാഹുലിനെയും പ്രിയയെയും ചിറകിലൊതുക്കി സംരക്ഷിക്കുന്ന ഒരു അമ്മപക്ഷിയെ പോലെ ജീവിതത്തിന്റെ ഇരുണ്ട കാലത്തെ അതിജീവിക്കാനുള്ള സോണിയാഗാന്ധിയുടെ അതിജീവനകഥയുമാണ് ബഷീര്‍ പെരുവളത്ത് പറമ്പ് എഴുതിയ ട്രിനിറ്റിയെന്ന നോവലിന്റെ പ്രമേയം.
പോസോ.. അതോ ഡാന്‍സോ.. രണ്ടായാലും കിടുക്കി ഷംനാ..; കിടിലന്‍ ചിത്രങ്ങള്‍
ഇന്ത്യന്‍ സ്വതന്ത്ര്യ സമരവും, നെഹ്റു കുടുംബവും, മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമരത്തിലെ കടന്ന് വരവും, സ്വാതന്ത്ര്യ സമര പോരാളികളായ ജവഹര്‍ലാല്‍ നെഹ്റു അബുല്‍കലാം ആസാദ്, സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ തുടങ്ങി ദേശീയ നേതാക്കളുടെ നന്‍മകളും, ഇന്ദിര ഗാന്ധിയുടെ ഓര്‍മ്മകളും, പി കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനവും കടന്ന് വരുന്ന നോവല്‍ കോട്ടക്കല്‍ ചിത്രരശ്മി ബുക്സാണ് ഈയാഴ്ച വിപണിയിലെത്തിക്കുന്നത്.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
നിരവധി കഥാസമാഹാരങ്ങളും, ലേഖനങ്ങളും, കവിതകളും എഴുതിയ പെയിന്റിംഗ് തൊഴിലാളിയായ ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ട്രിനിറ്റി. ഞാനൊരു കക്ഷി രാഷ്ട്രിയക്കാരനല്ല. എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ അറിയുകയും അതിന്റെ നല്ല ഭാവി ആഗ്രഹിക്കുകയും, ചീത്ത കാര്യങ്ങളില്‍ ആകുലപ്പെടുകയും ചെയ്യുന്ന ഏതൊരാളും കക്ഷി - രാഷട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയക്കാരനാണെന്ന് എഴുത്തുകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്.
രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം സോണിയയുടെ ഓര്‍മ്മകളില്‍ രാജീവുമായുള്ള കണ്ടുമുട്ടലും, ഇന്ത്യയിലേക്ക് വന്നതും, ഒക്കെ സ്പര്‍ശിച്ച് കടന്ന് പോകുന്ന നോവലില്‍ രാഹുല്‍ ഗാന്ധിയും കഥാപാത്രമാണ്. താനൊരു പാര്‍ട്ടിയിലും അംഗമല്ലെങ്കിലും ഇന്ത്യയില്‍ മതേതരത്വവും, ജനാധിപത്യവും പുലരണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അത്തരം ചിന്തയില്‍ നിന്നുദിച്ചതാണ് ഈ നോവലെന്ന് ബഷീര്‍ പെരുവളത്ത് പറമ്പ് പറയുന്നു.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ നടന്ന് കൊണ്ടിരിക്കവേയാണ് ഗാന്ധി കുടുംബത്തിന്റെ കഥ പറയുന്ന നോവല്‍ പ്രകാശനം ചെയ്യുന്നതെന്ന സവിശേഷത കൂടിയുണ്ട്.












Click it and Unblock the Notifications