കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബ വഴക്കിനിടെ ഇരട്ട സഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്

Google Oneindia Malayalam News

ഇരിട്ടി: കുടുംബ വഴക്കിനിടെ ഇരട്ട സഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. കണ്ണൂര്‍ ഇരിട്ടിക്ക് സമീപം കേളകത്ത് ആണ് സംഭവം. 31 കാരനായ വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിനേഷിന്റെ മൂത്ത സഹോദരന്‍ അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേളകം പൊലീസ് ആണ് അഖിലേഷിനെ അറസ്റ്റ് ചെയ്തത്.

കേളകത്ത് ബാവലി പുഴയുടെ കരയില്‍ കമ്പി പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് അഭിനേഷിനെ അഖിലേഷ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം ആണ് വഴക്ക് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തില്‍ തുണി കൊണ്ട് കുരുക്കിട്ട് ആണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാം പറമ്പിലായിരുന്നു താമസം.

kannur

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അഖിലേഷ് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേളകം പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുരകയാണ്. കേളകം ടൗണില്‍ നിന്ന് യുവതിയുടെ ഫോട്ടോ എടുത്തതിനെ തുടര്‍ന്ന് ഇരുവരെയും കേളകം പൊലീസ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ചിരുന്നു.

ദിലീപോഫോബിയ പരത്താന്‍ ശ്രമിക്കുന്നുണ്ട്, സിപിഎമ്മും പിണറായിയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുമോ? രാഹുല്‍ ഈശ്വര്‍ദിലീപോഫോബിയ പരത്താന്‍ ശ്രമിക്കുന്നുണ്ട്, സിപിഎമ്മും പിണറായിയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുമോ? രാഹുല്‍ ഈശ്വര്‍

എന്നാല്‍ യുവതിക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കുന്നെന്ന നിരവധി പരാതികള്‍ അഭിനേഷിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സമയത്ത് അഖിലേഷ് മദ്യ ലഹരിയിലായിരുന്നെന്ന് സംശയമുണ്ട്. രവീന്ദ്രനാണ് ഇവരുടെ അച്ഛന്‍, അമ്മ സുലേഖ. സിനിയാണ് അഭിനേഷിന്റെ ഭാര്യ. മകള്‍ ദിയ.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

English summary
A young man killed his twin brother during a family quarrel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X