കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചരക്കുലോറികളിൽ കഞ്ചാവ് കടത്തിയിരുന്ന യുവാവ് റിമാൻഡിൽ: അറസ്റ്റ് മട്ടന്നൂരിന്നടുത്ത് വെച്ച്!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: മൂന്നരക്കി​ലോ ക​ഞ്ചാ​വു​മാ​യി പിടിയിലായ മട്ടന്നൂർ ഉ​ളി​യി​ൽ സ്വ​ദേ​ശിയെ കോടതി റിമാൻഡ് ചെയ്തു. ഉ​ളി​യി​ൽ ന​സീ​മ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​ഷ്താ​ഖി(24)നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി കെ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു​പു​ഴ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള ചി​ല്ല​റ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 തിരുവനന്തപുരത്ത് 16 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 228 പേർക്ക് തിരുവനന്തപുരത്ത് 16 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 228 പേർക്ക്

ക​ഞ്ചാ​വി​ന്‍റെ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മട്ടന്നൂരിനടുത്തെ ചാ​ലോ​ട് വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​യാ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ഴ്ച​ക​ളോ​ളം പി​ൻ​തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​രി​ട്ടി – ഉ​ളി​യി​ൽ ഭാ​ഗ​ത്തെ പ്ര​ധാ​ന ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചിട്ടുണ്ട്.

kannurganja-1

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​ൽ​പ​ന വി​പ​ണി​യി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ വി​ല വ​രും. കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ര​ക്ക് ലോ​റി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് . ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗം പി ​ജ​ലീ​ഷ് , ഉ​ത്ത​ര​മേ​ഖ​ല ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗം കെ. ​ബി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ യു.​സ്മി​നീ​ഷ് , പി.ടി സ​ജി​ത്ത്, കെ ​നി​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​സാ​രി ബീ​ഗു അ​റി​യി​ച്ചു. പ്ര​തി​യെ മ​ട്ട​ന്നൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റിമാൻഡ് ചെയ്തതിതുശേഷം കൊവിഡ് കെയർ സെന്ററിലേക്ക് റിമാൻഡ് ചെയ്തു.

English summary
Accused remanded in ganja smuggling case through goods lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X