കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയം

Google Oneindia Malayalam News

കണ്ണൂര്‍: സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയം നേടി. 50 ക്ലബ്ബുകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിനീഷ് കോടിയേരിയുടെ പാനല്‍ കരസ്ഥമാക്കിയത്.

ബിനീഷ് കോടിയേരി പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടുകയായിരുന്നു. കെ സി എ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35, 33, 34 വോട്ടുകള്‍ വീതം ലഭിച്ചു.

ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

1

എതിര്‍പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിബി ഇസ്ഹാക്കിന് 13, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശേരി നഗരസഭാ കൗണ്‍സിലര്‍ സി ഒ ടി ഷബീറിന് 15 വോട്ട് എന്നിങ്ങനെയാണ് ലഭിച്ചത്. സംസ്ഥാന കൗണ്‍സിലിലേക്ക് നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരിയും കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്.

2

50 ക്ലബ്ബുകള്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷ് കോടിയേരിയുടെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം നിലവിലെ സെക്രട്ടറി വിപി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്. ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാണിച്ച് എന്‍സി ദേവാനന്ദ്, സി ഒ ടി ഷബീര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

3

എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും എന്നാല്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുത് എന്നുമായിരുന്നു ഇടക്കാല വിധി. കേരളത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. നേരത്തെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ ബിനീഷ് കോടിയേരി അംഗമായിരുന്നു.

4

മികച്ച സംഘാടകനായ ബിനീഷ് തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെച്ച് നടന്ന മൂന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ലായിരുന്നു ആദ്യമായി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് വരുന്നത്. ബികെ 55 എന്ന പേരില്‍ ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ആദ്യമായി എത്തിയത്.

'എല്ലാവരോടും എന്തൊരു സ്‌നേഹമാണ് ഗവര്‍ണര്‍ക്ക്.. മാതൃകാപരം'; ഗവര്‍ണറെ പുകഴ്ത്തി പ്രതിഭ എംഎല്‍എ'എല്ലാവരോടും എന്തൊരു സ്‌നേഹമാണ് ഗവര്‍ണര്‍ക്ക്.. മാതൃകാപരം'; ഗവര്‍ണറെ പുകഴ്ത്തി പ്രതിഭ എംഎല്‍എ

5

ബിനീഷ് കോടിയേരിയുടെ സാന്നിധ്യവും ഇടപെടലുകളും കേരളം ആതിഥേയത്വം വഹിച്ച രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ രീതിയില്‍ സഹായകമായതായി വിലയിരുത്തലുണ്ടായിരുന്നു. അടുത്ത മാസം അവസാനം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കാനൊരുങ്ങവെയാണ് ബിനീഷ് കോടിയേരി വീണ്ടും കെ സി യിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായി.

'ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?' ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി'ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?' ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

English summary
Actor Bineesh Kodiyeri selected as the Kerala Cricket Association representative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X