കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമില്‍ ആണ് രോഗം കണ്ടെത്തിയത്. 14 പന്നികള്‍ ഫാമില്‍ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

pig fever

മാനന്തവാടിയിലെ ഫാമില്‍ ആണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളില്‍ ആണ് രോഗബാധ സ്ഥിരീകരിച്ചത്.ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെ കൊന്നൊടുക്കിയിരുന്നു.

മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.എച്ച്1 എന്‍1 വൈറസ് മൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഇന്‍ഫ്‌ലുവന്‍സയെ പന്നിപ്പനി എന്നാണ് വിളിക്കുന്നത്. ഈ ജന്തുജന്യ
രോഗമുണ്ടാക്കുന്ന വൈറസ് ആദ്യം പന്നിയില്‍ നിന്നും വന്നതാണെന്ന കാരണത്താലാണിത്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്, എന്നാല്‍ മനുഷ്യരിലെ എച്ച് 1 എന്‍ 1ന് മേല്‍ പറഞ്ഞ പന്നിപ്പനികളുമായി യാതൊരു ബന്ധവുമില്ല.

ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പന്നി, പന്നിക്കുഞ്ഞുങ്ങള്‍, ഇറച്ചിതീറ്റ, വാഹനങ്ങള്‍, സാധനസാമഗ്രികള്‍ എന്നിവ ഫാമിലേക്ക് എത്തിക്കുന്നത് പരാവധി ഒഴിവാക്കുക, ഫാമിലെ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പാലിക്കുക. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ കാര്യങ്ങള്‍ ക്രമപ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+