ഓണ സമൃദ്ധി: കണ്ണൂര്‍ ജില്ലയില്‍ കൃഷിവകുപ്പിന്റെ 143 ഓണക്കാല ചന്തകള്‍ തുടങ്ങി
കണ്ണൂര്‍: ഓണക്കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് ജില്ലയില്‍ ഓണ സമൃദ്ധി 2022 എന്ന പേരില്‍ 143 കര്‍ഷക ചന്തകള്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനവും ആദ്യവില്‍പ്പനയും കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നിര്‍വഹിച്ചു. കര്‍ഷകന്‍ പിവി നിസാമുദ്ദീന്‍ ഏറ്റുവാങ്ങി.
89 കൃഷിഭവന്‍ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമായി കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളാണുണ്ടാവുക. ബാക്കി 30 എണ്ണം ഹോര്‍ട്ടികോര്‍പ്പിന്റെയു ആറെണ്ണം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെയുമാണ്.

പയ്യന്നൂര്‍ ബ്ലോക്കില്‍ 10, തളിപ്പറമ്പ് 15, കല്യാശ്ശേരി ഒമ്പത്, കണ്ണൂര്‍ ഒമ്പത്, എടക്കാട് ഒമ്പത്, തലശ്ശേരി 12, പാനൂര്‍ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂര്‍ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂര്‍ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോല്‍, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നിവയാണ് ഓണ വിപണി ഒരുക്കിയ ഫാമുകള്‍.
പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഇവിടങ്ങളില്‍ ലഭ്യമാണ്. ജില്ലയിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാണ്. പൊതുവിപണിയിലെ സംഭരണവിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കുന്നത്.
വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് വില്‍പ്പന. ഞായറാഴ്ച ആരംഭിച്ച ചന്തകള്‍ സെപ്റ്റംബര്‍ ഏഴ് വരെ തുടരും. ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളില്‍ യാത്ര നടത്തുന്നുണ്ട്. ചടങ്ങില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം എന്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഇ കെ അജിമോള്‍ പദ്ധതി വിശദീകരിച്ചു.












Click it and Unblock the Notifications