തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതി നടപ്പിലാക്കും: ഡിവിഷനല്‍ മാനേജര്‍
തലശേരി : തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ യശ്വപാല്‍ സിങ്ങ് തോമറുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൂടികാഴ്ച നടത്തി. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതിയുടെ എല്ലാ പ്രവൃത്തികളും നടപ്പാക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പു നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു. റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
കൂടിക്കാഴ്ച്ചക്ക് ശേഷം സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍മാഹി ബൈപ്പാസ് അഴീയൂര്‍ റെയില്‍വെ മേല്‍പ്പാലം, കൊടുവള്ളി റെയില്‍വെ മേല്‍പ്പാലം എന്നിവയും ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. റെയില്‍വെയുടെ അനുമതി ലഭിക്കാത്തതിനാല്‍ പാതിവഴിയിലായ തലശേരി- മാഹി ബൈപ്പാസ് അഴിയൂര്‍ റെയില്‍വേ മേല്‍പ്പാലം വിഷയം പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തിയതായി സ്പീക്കര്‍ പറഞ്ഞു.

ബൈപ്പാസ് മേല്‍പ്പാലത്തിന്റെ ഡിസൈന്‍ പരിഷ്‌ക്കരിച്ചുകൊണ്ടുള്ള അപേക്ഷ പുനര്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍ഡിഎസ്ഒ) അംഗീകാരം കിട്ടുന്ന മുറയ്ക്ക് മേല്‍പാലം പ്രവൃത്തിയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതിയുടെ എല്ലാ പ്രവര്‍ത്തികളും നടപ്പാക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പ് നല്‍കിയതായി മാധ്യമപ്രവര്‍ത്തകരോട് സ്പീക്കര്‍ പറഞ്ഞു.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
ഒന്നാം പ്ലാറ്റ് ഫോമിലെ ലൂപ് ട്രാക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പ് തന്നതായി റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു. ട്രാക്കിന്റെ പ്രശ്‌നം പരിഹരിച്ചാല്‍ ചില ദീര്‍ഘ ദൂര ട്രെയിനുകള്‍ക്കെങ്കിലും തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കാനാണ് സാധ്യത. രണ്ടാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ രാവിലെ നാല് മുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഷനിലേക്ക് എളുപ്പം എത്തിച്ചേരാന്‍ അപ്രോച്ച് റോഡ്, സ്റ്റേഷനിലെ ശുദ്ധജല വിതരണം, മറ്റ് നവീകരണ പ്രവൃത്തികള്‍കളും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ഡോ. അരുണ്‍തോമസ് കളത്തില്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ പെരുമാള്‍ നന്ദലാല്‍, ഡിഒഎം വാസുദേവന്‍, അസി. ഡിവിഷണല്‍ എന്‍ജിനിയര്‍ ബര്‍ജാസ് മുഹമ്മദ്, ജനപ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications