Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ഹാഖിന്റെത് കൊലപാതകം: പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും മര്‍ദ്ദനമേറ്റു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മരണ കാരണത്തിനിടയാക്കുകയും ചെയ്ത അലവില്‍ ഒറ്റതെങ്ങില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാണിയൂര്‍ സ്വദേശി എം. നൗഷാദിനെ(42)യാണ് കണ്ണൂര്‍ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്‍ അറസ്റ്റു ചെയ്തത്.

KANNUR1

എസ്.ഐ മഹിജന്‍, എ.എസ്.ഐ അജയന്‍, സി.പി.ഒമാരായ മഹേഷ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് സലാമത്ത് നഗറില്‍ വാടക ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഇസ്ഹാക്കി(34)നെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തു വന്നത്. കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് ഇസ്ഹാക്കിനെ തളിപറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡരികില്‍ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് നാട്ടുകാരും കരുതിയത്.

ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍

തുടര്‍ന്ന് യുവാവിനെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതാണ് എന്നാണ് അന്ന് ബന്ധുക്കള്‍ കരുതിയത്. പോലീസ് ഇന്‍ക്വസ്റ്റ് തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവാവിനെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇസ്ഹാഖ് ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിവരം ദൃക്സാക്ഷികള്‍ പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ര് ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദാണ് പ്രതിയെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവം നടന്ന ദിവസം പഴയബസ് സ്റ്റാന്‍ഡില്‍ നൗഷാദ് വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. ഇസ്ഹാഖിനെ കൂടാതെ മറ്റു ചിലര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതിന് നിരവധി ദൃക്സാക്ഷികളുമുണ്ട്. ഇതേ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലിസ് ഇസ്ഹാഖിന്റെ ബന്ധുക്കളുടെ പരാതി കണ്ണൂര്‍ ടൗണ്‍ പൊലിസിന് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+