വീടിൻ്റെ ടെറസിൽ ചെണ്ടുമല്ലി വിരിഞ്ഞത് നൂറ് മേനി: കൊവിഡ് കാലത്ത് മട്ടുപ്പാവ് കൃഷിയുമായി യുവ ബിസിനസുകാരൻ
കണ്ണൂർ: നമ്മുടെ നാട്ടിലെ മണ്ണിൽ ചെണ്ടുമല്ലി വിരിയില്ലെന്ന ധാരണ തിരുത്തി കുറിക്കുകയാണ് കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന യുവ ബിസിനസുകാരൻ. ഗുണ്ടൽപേട്ടയിലെ ചെണ്ടുമല്ലി പാടം പോലെയാണ് ഇദ്ദേഹത്തിൻ്റെ വീടിൻ്റെ ടെറസ് .ഓണക്കാലത്ത് എല്ലാവരും നഗരങ്ങളിലേക്കെത്തുന്ന തമിഴ് നാട് പൂക്കളെ ആശ്രയിക്കുമ്പോൾ തൻ്റെ വീടിനു മുകളിൽ നട്ടുനനച്ച ചെണ്ടുമല്ലി ആവശ്യത്തിന് പറിച്ചെടുത്ത് പൂക്കളമൊരുക്കുമെന്ന് ഇദ്ദേഹം പറയുന്നു. കൊവിഡ് ലോക്ക് ഡൗൺ അടിച്ചേൽപ്പിച്ച മാനസിക സമ്മർദ്ദം ഇല്ലാതാക്കാനാണ് കണ്ണൂർ പള്ളിക്കുന്ന് രാജിവ് ഗാന്ധി റോഡിലെ പി.സിജു (47) വെന്ന ബിസിനസുകാരൻ ചെറിയ തോതിൽ കൃഷി തുടങ്ങിയത് ലോക് ഡൗൺ അടിച്ചേൽപ്പിച്ച മാനസിക സമ്മർദ്ദം അകറ്റുകയായിരുന്നു ലക്ഷ്യം.
കണ്ണുർ നഗരത്തിലെ ഫ്ളോറൽ ഇൻ്റീരിയൽ സ്ഥാപന ഉടമയായ സിജുവിന് കൊ വിഡ് അടച്ചുപൂട്ടൽ കാലത്ത് മറ്റുള്ളവരെപ്പോലെ തന്നെ വിവാഹ ജോലികളെല്ലാം കുറയുകയായിരുന്നു.എന്നാൽ കൊ വിഡ് തീർത്തപ്രതിസന്ധിയെ അതിജീവിക്കാൻ മാനസികമായി കരുത്തു നേടാൻ സിജുസ്വയം തീരുമാനിക്കുകയായിരുന്നുവെറുതെ വീട്ടിലിരുന്ന് നേരം കൊല്ലുന്നതിനു പകരം കൃഷിയിലും പുച്ചെടികൾ നട്ടുനനയ്ക്കുന്നതിലും കോഴിയെയും താറാവിനെയും മത്സ്യത്തെയും വളർത്തുന്നതിലും പിന്നീട് ഇറങ്ങാൻ രണ്ടും കൽപ്പിച്ച് തീരുമാനിക്കുകയായിരുന്നു ആ കെ യുള്ളഎട്ടു സെൻ്റ് സ്ഥലവും രണ്ടു നില വീടുമാണുണ്ടായിരുന്നത്. എന്നാൽ സ്ഥലപരിമിതിയൊന്നും പ്രശ്നമാകാതെ കൃഷിയിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

വീട്ടുമുറ്റത്ത് പാഷൻ ഫ്രൂട്ട് പന്തലാണ് ആദ്യമൊരുക്കിയത്. പാഷൻ ഫ്രൂട്ടിൽ നൂറുമേനി കൊയ്തപ്പോൾ കൃഷി വകുപ്പിൻ്റെ സഹായത്തോടെ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു.തയ്യിൽ കുളത്തിനടുത്ത് വീടായിരുന്നതിനാൽ ജലക്ഷാമം ഒരു പ്രശ്നമായി മാറിയില്ല. പിന്നീട് പൂക്കളോട് പണ്ടെ താൽപ്പര്യമുണ്ടായിരുന്ന തിനാൽ വീടിൻ്റെ മൂന്നാം നിലയിൽ മഴ മറ നിർമ്മിച്ച് മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലികൃഷി ചെയ്തു. ഓണമടുത്തപ്പോഴെക്കും ഗുണ്ടൽപ്പേട്ടയെ ഓർമിക്കുന്ന വിധത്തിൽ പുങ്കാവനമായിരിക്കുകയാണ്.

ചെണ്ടുമല്ലികൾ നിറഞ്ഞു നിൽക്കുന്ന ഗുണ്ടൽപ്പേട്ടയിലെ പാടങ്ങളുടെ പ്രതീതി സൃഷ്ടിക്കുന്ന ഈ ടെറസിൽ നിന്നും ഫോട്ടോ ഷൂട്ട് ചെയ്യാൻ നിരവധി യുവമിഥുനങ്ങളാണെത്തുന്നത്. പൂക്കൾ വിൽക്കുകയല്ല സിജുവിൻ്റെ ലക്ഷ്യം കൊ വിഡ് കാലത്ത് ഫോട്ടോ ഷൂട്ടിന് പോകാൻ കഴിയാത്ത വധു വരൻമാർക്ക് മനോഹരമായ പശ്ചാത്തലത്തിൽ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ക്യാമറയിൽപകർത്താൻ സൗകര്യം ചെയ്തു കൊടുക്കലാണെന്നും ഇദ്ദേഹം പറയുന്നു. 1200 സ്ക്വയർ ഫിറ്റ് സ്ഥലത്ത് 300 ഗ്രോബാഗുകളിലാണ് ചെണ്ടുമല്ലികൃഷി നടത്തുന്നത്. ഇതു കൂടാതെ നല്ലയിനം കോഴികളെ വിരിയിപ്പിച്ച് മറ്റുള്ളവർക്ക് നൽകുന്നുമുണ്ട്. ഭാര്യ ജയേഷ്നയും എട്ടിലും പത്തിലും പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥിനികളായ മക്കൾ ദേവന ന്ദയും ദേവ പ്രീയയും അച്ഛൻ്റെ കൃഷിക്കും മൃഗപരിപാലനത്തിനും പൂർണ പിൻതുണയുമായി കൂടെയുണ്ട്.












Click it and Unblock the Notifications