കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകുന്നു; അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Google Oneindia Malayalam News

തലശേരി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അഞ്ചരക്കണ്ടി-മമ്പറം മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വയലുകളിലും പുഴവെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തലശേരി താലൂക്ക് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പാറപ്രത്ത് അഞ്ചരക്കണ്ടി പുഴയുടെ കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മാണത്തെ തുടര്‍ന്നാണ് തീരപ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി കയറാന്‍ തുടങ്ങിയത്.

ds

മൂന്നാം പാലം ഉള്‍പ്പെടെയുള്ള വയല്‍ പ്രദേശത്തിനോട് ചേര്‍ന്ന റോഡുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശത്തെയും അഞ്ച് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

ചാമ്പാട് തോടില്‍ നിന്നുള്ള വെള്ളമൊഴുക്ക് ശക്തമായതോടെ ഊര്‍പ്പള്ളി വയലില്‍ വെള്ളം കയറി. ചാമ്പാട്, ഓടക്കടവ്, കിലാലൂര്‍, പിലാഞ്ഞി ,മാമ്പ, ആനേനിമെട്ട, ചിറമ്മല്‍, വേങ്ങാട് അങ്ങാടി, മുണ്ടേരി, ഏച്ചൂര്‍, കാഞ്ഞിരോട് തുടങ്ങിയ ഭാഗങ്ങളിലെ വയലുകളിലും ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.

അഞ്ചരക്കണ്ടി -മമ്പറം പുഴയോരങ്ങളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നത് പ്രദേശവാസികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ പ്രദേശത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നാം പാലത്തെ താല്ക്കാലിക റോഡിന്റെ ഇരുവശത്തും വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

സ്ഥലത്തെ താല്ക്കാലിക റോഡ് ജെസിബി ഉപയോഗിച്ച് രണ്ടായി മുറിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. ഇരട്ട ന്യൂനമര്‍ദ്ദം വീണ്ടും രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നതിനാല്‍ വെള്ളപ്പൊക്കം ഭീഷണി നേരിടുന്ന പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

ഇതിനിടെ വെള്ളം കയറിയതിനെ തുടര്‍ന്ന് തലശേരിയില്‍ നിന്നും കണ്ണൂരിലേക്ക് മൂന്നാംപാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ പൊലിസ് വഴിതിരിച്ചു വിട്ടു. പിണറായി പാറപ്രം വഴി മമ്മാക്കുന്ന് കാടാച്ചിറയിലേക്കോ, മമ്പറം വഴി വരുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്നും ചക്കരക്കല്‍ റോഡിലൂടെ വഴിതിരിഞ്ഞ് ആര്‍വി മെട്ട പൊതുവാച്ചേരി വഴി ചാലയിലേക്കൊ പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചു.

കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ മൂന്നാംപാലം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൂന്നുപെരിയ-പാറപ്രം-മമ്മാക്കുന്ന്-കാടാച്ചിറ വഴിയും കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചാല-പൊതുവാച്ചേരി-ആര്‍.വി മെട്ട-മൂന്നുപെരിയ വഴിയും പോകണം.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

മൂന്നാംപാലത്ത് താല്‍ക്കാലികമായി നിര്‍മിച്ച റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു. റോഡിന് ഒരുവശത്തായി കെട്ടിനില്‍ക്കുന്ന വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിടുന്നതിന് താല്‍ക്കാലികമായി നിര്‍മിച്ച റോഡ് രണ്ടായി മുറിച്ച് വെള്ളം ഒഴുക്കി വിടുന്നതിനാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്.

English summary
Ancharakandi River overflows; People of five panchayats are under flood threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X