കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളികള്‍ നാണം കെട്ടവരെന്ന പരാമര്‍ശം: അര്‍ണബ് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അര്‍ണബ് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം | Oneindia Malayalam

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിയുടെ പേരില്‍ കേസ്. അര്‍ണാബ് ജൂണ്‍ 20-ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യുഎഇ ഭരണകൂടം സഹായം വാഗ്ദാനം ചെയ്തത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു.

<strong>നീരവ് മോദിയെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം... പുതിയ തെളിവുകള്‍ കൈമാറി!!</strong>നീരവ് മോദിയെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം... പുതിയ തെളിവുകള്‍ കൈമാറി!!

ഇതിനെതിരേ മലയാളികളില്‍ നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് 'ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടി'ല്ലെന്ന് ചാനലിലൂടെ അര്‍ണാബ് പറഞ്ഞത്. എല്ലാ മലയാളികളെയും അവഹേളിക്കുന്ന പരാമര്‍ശമാണ് അര്‍ണാബില്‍ നിന്നുണ്ടായതെന്ന് കാണിച്ച് സിപിഎം മുന്‍ ജില്ലാസെക്രട്ടറിയും അഭിഭാഷകനുമായ പി ശശി കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ വി ജയകൃഷ്ണനാണ് പീപ്പിള്‍സ് ലോ ഫൗണ്ടേഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

Arnob Goswamy

നേരത്തെയും മലയാളികള്‍ക്കു നേരെ രൂക്ഷമായ വിമര്‍ശനമുന്നിയിച്ച മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് ഗോസ്വാമി. ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഏറെ പ്രകോപനം സൃഷ്ടിച്ചിരുന്നു,ഇതിനെ തുടര്‍ന്ന് ഫെയസ്ബുക്കുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ അര്‍ണബിനെതിരെ സൈബര്‍ സെല്‍ സഖാക്കള്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. റിപ്പബ്‌ളിക്ടി.വി ചാനല്‍ നടത്തുന്ന പ്രൈം ടൈം ചര്‍ച്ചകള്‍ ഏകപക്ഷീകയമാണെന്ന വിമര്‍ശനം നേ്‌രത്തെ സി,പി. എം എം.പിമാര്‍ ഉന്നയിച്ചിരുന്നു.

തങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടു പറയാനനുവദിക്കാതെ അപമാനിച്ചുവെന്നാണ് ഇവരുടെ പരാതി. പാലക്കാട് എം,പി ടിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ദുരനുരഭവമുള്ളതായി പറഞ്ഞിട്ടുണ്ട്. കടുത്ത ഇടതുപക്ഷ വിരോധവും സംഘ്പരിവാര്‍ ആഭിമുഖ്യവും പുലര്‍ത്തുന്ന ദേശീയ ചാനലുകളിലൊന്നായാണ് അര്‍ണബിന്റെ റിപ്പബ്‌ളിക്കന്‍ ടിവി അറിയപ്പെടുന്നത്. കേരളത്തെ നടുക്കിയ പ്രളയത്തിനിടെ അര്‍ണബ് ചാനലിലൂടെ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഇടതു നേതാക്കളും സാംസ്‌കാരിക സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടതു അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.

English summary
Arnaob should appear in Kannur court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X