Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ലീഗ് നേതാവിനെതിരെ അക്രമം;കണ്ണൂരില്‍ സഖാക്കള്‍ മതം നോക്കി അക്രമിക്കുന്നു: റിജില്‍ മാക്കുറ്റി

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെതിരെ വധശ്രമം. യൂത്ത്ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും മാതമംഗലത്തെ വ്യാപാരിയുമായ അഫ്‌സല്‍ കുഴിക്കാടിനെതിരെയാണ് അക്രമം. സഹദര് സഹലയെ കോളേജിലേക്ക് കാറില്‍ കൊണ്ടുപോകുമ്പോള്‍ ഒരു സംഘം പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സഹലയെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാതമംഗലം ടൗണില്‍ സി ഐ ടി യു. ചുമട്ടുതൊഴിലാളികളുമായുള്ള സംഘർഷത്തില്‍ അഫ്സലിന് പരിക്കേറ്റിരുന്നു.

കാര്‍ മാതമംഗലത്തെത്തിയപ്പോള്‍ നേരത്തേ തന്നെ ആക്രമിച്ച കേസിലെ പ്രതിയും മറ്റൊരാളും രണ്ട് ബൈക്കുകളിലായി പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് അഫ്സല്‍ പൊലീസില്‍ നല്‍കിയ മൊഴി. കാറ് പാണപ്പുഴയില്‍ എത്തിയപ്പോള്‍ ബൈക്കിലുള്ളവർ അഫ്സലിനേ വടിവാള്‍ വീശുകയായിരുന്നു. സഹോദരിയുടെ കൈക്ക് കയറിപ്പിടിച്ചു. ഇതിനിടെ സഹലയുടെ കൈമുട്ടിന് പരിക്കേറ്റു. അഫ്സലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ukrain

സംഭവത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയിട്ടുണ്ട്. സി പി എം മതം നോക്കി അക്രമണം നടത്തുകയാണെന്നാണ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സി പി എം പാർട്ടി ഗ്രാമത്തിലെ സഖാക്കൾ കടുത്ത സംഘി മനസ്സുള്ള ക്രിമിനലുകളാണ്. പുറത്ത് ചുവപ്പും അകത്ത് കാവികളസവുമാണ്. അതിൻ്റെ ഉദാഹരണമാണ് പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ഈ ക്രൂരത.

മാതമംഗലം സി പി എമ്മിൻ്റെ പാർട്ടി ഗ്രാമമാണ്. അവിടെയുള്ള സി പി എം,സി ഐ ടി യു തെമ്മാടി കൂട്ടം ഉത്തരേന്ത്യൻ സംഘികളാട് മത്സരിക്കുകയാണ്. അവിടെയാണല്ലോ ആൾക്കൂട്ട അക്രമം നടക്കുന്നത്. അതേ അക്രമണമാണ് സി ഐ ടി യു ഗുണ്ടകൾ പാർട്ടി ഗ്രാമത്തിൽ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരനെ മാതമംഗലം ടൗണിൽ ഇട്ട് ക്രൂരമായി അക്രമിച്ചത്.

അതേ സി ഐ ടി യു ക്രിമിനലുകളായ പ്രതികൾ തന്നെ പിറ്റേ ദിവസം വീണ്ടു ആ ചെറുപ്പക്കാരനെയും അയാളുടെ സഹോദരിയെയും വീണ്ടും അക്രമിച്ചു. അക്രമത്തിന് ഇരയായവർ നേരെ ഓടിപ്പോയത് പരിയാരം പോലീസ് സ്റ്റേഷനിലേക്കാണ്. അവർക്ക് നേരെ വാൾ വീശിയ പ്രതിയെ പോലീസ് അപ്പോൾ കസ്റ്റഡിയിൽ എടുത്തു. വൈകുന്നേരം തന്നെ പയ്യന്നൂർ ഡി വൈ എസ് പി യുടെ നിർദ്ദേശത്തെ തുടർന്ന് സി ഐ ടി യു ഗുണ്ടയെ വെറുതെ വിട്ടു. ഇപ്പോൾ പോലീസ് അക്രമകാരികളുടെ സംരക്ഷകരാണ്. വേട്ടക്കാരുടെ കൂടെയാണ് കേരളത്തിലെ പോലീസ്. ഇരകളോടൊപ്പമല്ല.

അക്രമത്തിന് ഒരു രാഷ്ട്രീയവും ഇല്ല. ഈ പ്രശ്നത്തിന് കാരണം മതമംഗലമെന്ന സി പി എം പാർട്ടി ഗ്രാമത്തിൽ മുസ്ലിം വിഭാത്തിൽപ്പെട്ട ഒരു വ്യക്തി നടത്തുന്ന കടയാണ് സഖാക്കളുടെ പ്രശ്നം. കുറച്ച് കാലമായി കടയ്ക്ക് നേരെ സി ഐ ടി യു ഊര് വിലക്ക് പ്രഖ്യാപിച്ചിട്ട്. കടയിൽ ആളുകൾക്ക് പോകാൻ പാടില്ല. ആ കടയിൽ നിന്ന് സാധങ്ങൾ വാങ്ങുന്നവരെ അക്രമിക്കും. ഈ ചെറുപ്പക്കാരൻ ചെയ്ത തെറ്റ് തൻ്റെ വീട്ടിലേക്ക് കുറച്ച് പ്ലംബ്ബിങ്ങ് സാധനങ്ങൾ വാങ്ങിയതാണ്.അതിൻ്റെ പേരിലാണ് ഈ അക്രമങ്ങൾ സി ഐ ടിയു ഗുണ്ടകൾ നത്തിയത്. ഗുജറാത്തിലും ഉത്തര പ്രദേശിലൊക്കെ സംഘികളാണ് ഈ പണി ചെയ്യുന്നത്.അതേ കാര്യങ്ങൾ സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമത്തിൽ സഖാക്കൾ ചെയ്യുന്നത്.

മുൻപ് നാദാപുരത്തും, പന്നിയൂരും ഒക്കെ മുസ്ലീം ജനസാമാന്യത്തിനും അവരുടെ വീടുകൾക്കും നേരെ ക്രൂരമായ അക്രമ തേർവാഴ്ച നടത്തിയതും സഖാക്കൾ തന്നെയാണ്. ഷുഹൈബിനെയും ഷുക്കൂറിനെയുമൊക്കെ സഖാക്കൾ ക്രൂരമായാണ് കൊന്നു തള്ളിയത്. ഇപ്പോൾ സംഘിയാര് കമ്മിയാര് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് കണ്ണൂരിൻ്റെ പല മേഖലകളിലും. ഉത്തരേന്ത്യയിൽ സംഘികളാണ് മതം നോക്കി അക്രമിക്കുന്നത് അതുപോലെ കണ്ണൂരിൽ സാഖാക്കളും മതം നോക്കി അക്രമിക്കുന്നു. ചുവപ്പ് നരച്ചാൽ കാവി.

കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+