റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവം, മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ വധശ്രമത്തിന് കേസ്
കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ വധശ്രമത്തിന് കേസ്. തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയ പ്രശോഭ് മോറാഴ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ റെയിലിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ എന്ന പരിപാടി സംഘടിപ്പിച്ച് വരികയാണ്.
കണ്ണൂരില്‍ എംവി ഗോവിന്ദന്‍ പങ്കെടുത്ത വിശദീകരണ യോഗത്തിലേക്കാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി എത്തിയത്. ഹാളിലേക്ക് കയറിയ യൂത്ത് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ട് പോകുന്നതിനിടെയാണ് റിജില്‍ മാക്കുറ്റി അടക്കമുളളവര്‍ക്ക് മര്‍ദ്ദനമേറ്റത്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, ഡിവൈഎഫ്‌ഐ നേതാക്കളായ റോബര്‍ട്ട് ജോര്‍ജ്, പിപി ഷാജര്‍ എന്നിവര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. പോലീസിന് മുന്നില്‍ വെച്ച് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ പിന്തുണയാണ് റിജില്‍ മാക്കുറ്റിക്ക് ലഭിച്ചത്. അതേസമയം പി ജയരാജനും എംവി ജയരാജനും അടക്കമുളള സിപിഎം നേതാക്കള്‍ റിജില്‍ മാക്കുറ്റിക്ക് നേരെ പരിഹാസമുയര്‍ത്തിയും രംഗത്ത് വന്നു.
'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ
മരിക്കേണ്ടി വന്നാലും കെ റെയിലിന് എതിരെയുളള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം. കുറിപ്പ് ഇങ്ങനെ: '' എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും
പിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്.
സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട
പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി''.












Click it and Unblock the Notifications