Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ ശൈലജയുടെ ആത്മകഥ വരുന്നു..; കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുമോ?

കണ്ണൂര്‍: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എല്‍ എയുടെ ആത്മകഥ പുറത്തിറങ്ങുന്നു. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിട്ടിരിക്കുന്ന ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പാണ് പുറത്തിറങ്ങുന്നത്. ദല്‍ഹി കേരളാ ഹൗസില്‍ ഏപ്രില്‍ 28-ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് കെ കെ ശൈലജയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.

ഏപ്രില്‍ 27, 28, 29 തീയതികളില്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗം ദല്‍ഹിയില്‍ വെച്ച് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ആത്മകഥാ പ്രകാശന ചടങ്ങ് നടക്കുന്നത്. ദല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മലയാളത്തിലുള്ള പരിഭാഷ എഴുത്തുകാരി എസ്. സിത്താരയാണ് തയ്യാറാക്കുന്നത്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ആത്മകഥ തയ്യാറാക്കിയത് എന്ന് കെ കെ ശൈലജ പറഞ്ഞു.

KK SHAILAJA

കെ കെ ശൈലജ ആരോഗ്യ മന്ത്രിയായ സമയത്ത് നിപ, കൊവിഡ് പകര്‍ച്ചവ്യാധികളെ കേരളം ഫലപ്രദമായി നേരിട്ടിരുന്നു. ലോക മാധ്യമങ്ങളില്‍ വരെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലും കെ കെ ശൈലജക്ക് സ്ഥാനം ലഭിക്കും എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ മന്ത്രിയായവരില്‍ മുഖ്യമന്ത്രി ഒഴികെ ആര്‍ക്കും വീണ്ടും അവസരം നല്‍കേണ്ടതില്ല എന്ന സി പി എം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവസരം നിഷേധിക്കുകയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനകീയ മന്ത്രിയായിരുന്നു കെ കെ ശൈലജ. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകോത്തരമായ മഗ്‌സസെ അവാര്‍ഡിന് കെ കെ ശൈലജയെ തിരഞ്ഞെടുത്തിരുന്നെങ്കിലും സി പി എം നിര്‍ദേശത്തെ തുടര്‍ന്ന് നിരസിക്കുകയായിരുന്നു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന കൂത്തുപറമ്പില്‍ നിന്നും 12291 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെ കെ ശൈലജ ഒന്നാം പിണറായി സര്‍ക്കാരില്‍ എത്തുന്നത്.

Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?

നിപ കാലത്ത് നേരിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ശൈലജയുടെ ടീമിന്റെ പ്രവൃത്തി അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായി. രോഗികളെ പലരും നേരില്‍ കാണാന്‍ മടിച്ചപ്പോള്‍ ശൈലജ തന്നെ നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും നിപ ബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കി. നിപ വ്യാപനത്തെ തുടര്‍ന്നുണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്ക് കേരളത്തിലായിരുന്നു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വരുന്ന സത്യസന്ധമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് കൃത്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കാനും കെ കെ ശൈലജ ശ്രമിച്ചിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ 60963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരില്‍ നിന്ന് ജയിച്ച് കയറിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 88 പേരില്‍ ഏഴ് പേര്‍ മാത്രമാണ് കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്.

എസ് എഫ് ഐയിലൂടെ ആണ് കെ കെ ശൈലജ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അധ്യാപകവൃത്തിയില്‍ ഏഴ് വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004 ല്‍ സ്വയം വിരമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+