ഭർതൃബന്ധുവായ കരാറുകാരനെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
തളിപ്പറമ്പ്: ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃ ബന്ധുവായ കോണ്‍ട്രാക്ടറെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. പയ്യന്നൂര്‍ കാനായി സ്വദേശിനിയും കണ്ണൂര്‍ പടന്നപ്പാലത്തെ ഫ്‌ളാറ്റില്‍ താമസക്കാരിയുമായ ശ്രീസ്ഥയിലെ കേരള ബാങ്ക് ജീവനക്കാരി എന്‍.വി സീമ(48)യെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ വി ബാബുവും സംഘവും കാനായിയിലെ വീടിനു സമീപം വച്ച് പിടികൂടിയത്. യുവതി അഭിഭാഷകന്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പരിയാരം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ എസ്ഐ കെവി സതീശന്‍, എഎസ്.ഐ ദിനേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ നൗഫല്‍ അഞ്ചില്ലത്ത് ഉള്‍പ്പെട്ട പോലിസ് സംഘം വ്യാപകമായി തെരച്ചില്‍ നടത്തുന്നതിനിടെ യുവതിയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാനായി ഭാഗത്ത് ലഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സീമ. യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ നീക്കങ്ങളാണ് പരിയാരം പോലീസിന്റെ മാസങ്ങളായുള്ള അന്വേഷണ മികവില്‍ പരിസമാപ്തിയിലെത്തിയത്.

ഈ കേസില്‍ നീലേശ്വരം സ്വദേശികളായ രണ്ടു പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ക്കായി പോലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നീലേശ്വരം കടിഞ്ഞിമൂലയിലെ എം.കൃഷ്ണദാസ് (20), നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), അഭിലാഷ് എന്നിവര്‍ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബുവിനെ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.
പോലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കുന്നയാൾ എന്ന സംശയത്തിലാണ് ഭാര്യ ബന്ധുവായ കരാറു കാരനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ നൽകിയതെന്നു പിടിയിലായ മറ്റു പ്രതികൾ. ബാങ്ക് ജീവനക്കാരിക്കെതിരെ മൊഴി നൽകിയിരുന്നു. ആഴ്ചകളായി ഒളിവിൽ കഴിയുന്ന കേരളാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നൽകിയ മുൻകൂർ ജാമ്യ ഹരജിവെള്ളിയാഴ്ച്ച രാവിലെയാണ് ജില്ലാ ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്. ഇതോടെയാണ് ഇവരുടെ അറസ്റ്റിന് വഴിതെളിഞ്ഞത്.
കണ്ണൂർ ജില്ലയിൽ ഒരു വീട്ടമ്മയുടെ പേരിൽ ഉയർന്ന ആദ്യ ക്വട്ടേഷൻ ആരോപണമെന്ന പേരിൽ ഏറെ മാധ്യമങ്ങളിൽ ചർച്ചയായ കേ സാണിത്. തലശ്ശേരി കോടതിയിൽ പുതുതായി ചുമതലയേറ്റ ജില്ലാ ജഡ്ജിയുടെ പ്രഥമ വിധിയുമാണ് ജാമ്യ ഹരജിയിൽ പ്രഖ്യാപിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.പി.ശശീന്ദ്രനും സീമയ്ക് വേണ്ടി ഹൈക്കോടതി അഭിഭാഷക അഡ്വ.ലീനയുമാണ് വാദിച്ചത് പൊലിസ് ചോദ്യം ചെയ്തതിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications