Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പിലെ ബൊമ്മക്കൊലു പ്രദര്‍ശനം കാണാന്‍ എംവി ഗോവിന്ദനെത്തി

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പെരുഞ്ചെല്ലൂരില്‍ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ബൊമ്മക്കൊലു കാണാനായി ഇത്തവണ ഭക്തജനപ്രവാഹം. 'ബൊമ്മക്കൊലുവിന്റെ വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വന്‍ ജനപ്രവാഹമുണ്ടായത്.നിരവധി തീമുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ഈ മാസം 12 വരെ വൈകീട്ട് ആറു മണി മുതല്‍ രാത്രി എട്ടുമണിവരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ട്.

രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍, പുരാണം, വേദങ്ങള്‍, ഉപനിഷത്തുകള്‍, യാഗങ്ങള്‍, കൃഷ്ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയവയെല്ലാം ശില്‍പ്പരൂപത്തില്‍ കാണികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും, മക്കയും നാനാമത ചിഹ്നങ്ങളും ഇവിടെ ബൊമ്മക്കൊലുവായി അണിനിരത്തിയിട്ടുണ്ട്.

bommakulu-exhibition

തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ചിറവക്ക് പിനീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ബൊമ്മക്കൊലു ഉത്സവം കാണാന്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യ പി.കെ.ശ്യാമളടീച്ചറും നീലകണ്ഠ അയ്യര്‍ സ്മാരകത്തിലെത്തി.

വിജയ് നീലകണ്ഠന്‍ ഇരുവരേയും സ്വീകരിച്ചു. വര്‍ഷങ്ങളായി എംവി ഗോവിന്ദന്‍ ബൊമ്മക്കൊലു കാണാനായി ഇവിടെ എത്താറുണ്ട്. ഇത്തവണ മൂവായിരത്തിലേറെ ബൊമ്മ ക്കൊലുവാണ് വിജയ നീലകണ്ഠന്‍ ഒരുക്കിയിട്ടുള്ളത്. മൈസൂരില്‍ നിന്നാണ് ഇതിനായി ബൊമ്മ എത്തിച്ചത്. ബൊമ്മയെന്നാല്‍ പാവയും കൊലുവെന്നാല്‍ പടിയുമെന്നാണ് അര്‍ത്ഥം.

ദക്ഷിണേന്ത്യയിലെ ബ്രാഹ്‌മണരുടെ പരമ്പരാഗത ആചാരങ്ങളിലൊന്നാണ് നവരാത്രി കാലത്തെ ബൊമ്മക്കൊലു പ്രദര്‍ശനം. മൈസൂരില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ വിപുലമായി നടത്തിവരുന്നുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ എന്നിവടങ്ങളിലും തമിഴ് ബ്രാഹ്‌മണര്‍ കുടുതല്‍ താമസിക്കുന്ന സ്ഥലങ്ങളിലും ബൊമ്മക്കൊലു നവരാത്രി നാളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയമായാണ് ബൊമ്മക്കൊലുക്കളെ പ്രതീകമായി കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+