സഹകരണ സ്ഥാപന ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രിതസഹകരണ സൊസൈറ്റി ജീവനക്കാരിയായ യുവതിയെ പീഡിനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.കോണ്‍ഗ്രസ്മണ്ഡലം നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെയുള്ള പീഡനപരാതിയിലാണ് എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്ത് അന്വേഷണമാരംഭിച്ചത്.
കണ്ണൂര്‍ കോര്‍പറേഷനിലെ 36-ാം വാര്‍ഡായ കിഴുന്നയിലെ മെമ്പര്‍ പി.വി കൃഷ്ണകുമാറിനെതിരെയാണ് എടക്കാട് പൊലിസ് കേസെടുത്തത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ യുവതിയാണ് പരാതി നല്‍കിയത്. ജോലിസ്ഥലത്ത് വെച്ചു ലൈംഗീകദുരുദ്ദ്യേശത്തോടെ കൃഷ്ണകുമാര്‍ തന്നെ കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക തീരുമാനം; ഇത്തവണ ഷിന്‍ഡയോ അതോ ഉദ്ധവോ?
ഇതേ തുടര്‍ന്നാണ് എടക്കാട് പൊലിസ് കേസെടുത്തത്. പൊലിസ് കേസെടുത്തതിനു ശേഷം കൃഷ്ണകുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടിഇടപെടില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പിവി കൃഷ്ണകുമാര്‍ ഭരണസമിതി അംഗമായ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിയുമായെത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ചതിനും ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനായി അപമര്യാദയോടെ പെരുമാറിയതിനുമാണ് കേസെടുത്തത്. എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തിവരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഏക കോര്‍പറേഷനുകളിലൊന്നാണ് കണ്ണൂര്‍.
അതുകൊണ്ടു തന്നെ കണ്ണൂര്‍കോണ്‍ഗ്രസില്‍ ജനപ്രതിനിധിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗീകവിവാദം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.വിഷയം പ്രതിപക്ഷമായ എല്‍.ഡി. എഫ് ഏറ്റെടുക്കുകയും ഭരണസമിതിക്കെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും ചെയ്താല്‍ വരുംദിനങ്ങളില്‍ കണ്ണൂരിലെ രാഷ്ട്രീയം വീണ്ടും വിവാദങ്ങളാല്‍ ചൂട് പിടിച്ചേക്കും. ഇതു ഒഴിവാക്കുന്നതിനായി കുറ്റാരോപിതനെതിരെ പാര്‍ട്ടി തല അച്ചടക്കനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നീക്കം നടക്കുന്നുണ്ട്. കുറ്റാരോപിതന്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികൂടിയാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമാനങ്ങളില്‍നിന്നും ഒഴിവാക്കാനാണ് ഡി.സി.സി നേതൃത്വത്തിന്റെ നീക്കം.












Click it and Unblock the Notifications