കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തലശേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെപ്പോലെ ബിജെപിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപിണറായി കൺവെൻഷൻ സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം നേമത്ത് കോൺഗ്രസിൻ്റെ സഹായത്തോടെ ബി.ജെ.പി തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് ഇക്കുറി പൂട്ടിക്കും. ബി.ജെ.പിക്ക് സംസ്ഥാനത്ത് മുഴുവൻ കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകാൻ പോകുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ആളും അർത്ഥവും കാണിച്ചുള്ള പ്രചാരണം അവർക്ക് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തിന് അഭിമാന നിമിഷം; എരവിമംഗലം, മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരംമലപ്പുറത്തിന് അഭിമാന നിമിഷം; എരവിമംഗലം, മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം

തന്നെ കേരളത്തിൻ്റെ ക്യാപ്റ്റനെന്നു വിളിക്കുന്നത് ജനങ്ങളാണെന്നും ഇതിൽ മാധ്യമങ്ങൾക്ക് ആശയക്കുഴപ്പത്തിൻ്റെ കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.. തെരഞ്ഞെടുപ്പ് ജനങ്ങൾ ഇങ്ങനെ പല വിശേഷണങ്ങളും നൽകും ഇതിനെയും അങ്ങനെ കണ്ടാൽ മതി. പാർട്ടി നേതാക്കളെ മറ്റു വിശേഷണങ്ങൾ നടത്താറില്ലെന്നും സഖാക്കൾ എന്നു മാത്രമേ വിളിക്കാറുള്ളുവെന്ന കോടിയേരി ബാലകൃഷ്ണൻ്റെ അഭിപ്രായത്തോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

pinarayi-22-148

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് ശരണം വിളിച്ചത് പഴയ കാര്യങ്ങൾ ഇപ്പോൾ ഓർമ്മ വന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ തവണ ഇവിടെ വന്ന കാര്യങ്ങൾ ഇപ്പോഴാണ് ഓർമ്മ വന്നത് അതുകൊണ്ടാണ് കേരളത്തിൽ വന്ന് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. മിതമായ ഭാഷയിൽ പച്ച നുണ തന്നെയാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ മുസ് ലിം ലീഗിൻ്റെ കൊടി പിടിക്കാത്തത് അവരുടെ കാര്യമാണ്. ഇതു സംബന്ധിച്ച വാർത്തകൾ വന്നിട്ടുണ്ട് ചുരുട്ടി പിടിക്കുന്ന ചിത്രം എല്ലാവരും കണ്ടതല്ലേ പിന്നെ കേസു കൊണ്ട് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.

വൈദ്യുതി കരാറിൻ്റെ വിശദ വിവരങ്ങൾ കെ.എസ്.ഇ.ബി അധികൃതർ വാർ. ത്താക്കുറിപ്പിൽ പറഞ്ഞതാണ്. പിന്നീടതും വിശ്വസിക്കാതെ നുണ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവിൻ്റെ പദവിക്ക് നിരക്കുന്നതല്ല.പ്രധാനമന്ത്രി കേരളത്തിൽ വന്ന് ബി.ജെ.പിക്കായി പ്രചാരണം നടത്തുമ്പോൾ കഴിഞ്ഞ മൂന്ന് പ്രളയകാലത്തും കേരളത്തിന് അർഹമായ സഹായം നിഷേധിച്ചതാണ് ജനങ്ങൾക്ക് ഓർമ്മ വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില രാജ്യങ്ങൾ സഹായം നൽകാമെന്നു പറഞ്ഞിട്ടും കേരളത്തിനെ അതു വാങ്ങാൻ പോലും വിട്ടിട്ടില്ല പ്രളയത്തിന് കേന്ദ്രസേന ഇവിടെ വന്ന് ദുരിതാശ്വാസ പ്രവർത്തനം നടത്തിയെങ്കിലും പിന്നീട് ഭീമമായ ബിൽ തന്ന സർക്കാരാണ് മോദിയുടെ തെന്ന് ഓർക്കണമെന്നും പിണറായി പറഞ്ഞു

English summary
Chief minister Pinarayi Vijayan says BJP will face setback in comeing assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X