കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുടെ ബീ ടീമായി മാറി: എം.വി ഗോവിന്ദന്‍

Google Oneindia Malayalam News

തലശേരി: ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നിലനില്‍കാനാവില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല.

SSQ

വര്‍ഗീയ ശക്തിയുടെ ബി ടീമായി മാറിയ കോണ്‍ഗ്രസിന് രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാനാവുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. എരഞ്ഞോളി തച്ചോളിമുക്കില്‍ സിപിഐഎം നിര്‍മച്ച സ്നേഹവീട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന, മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ബദല്‍ കേരളവും എല്‍ഡിഎഫ് സര്‍ക്കാറുമാണ്.

മമതക്കും കെസിആറിനും നിതീഷിനും ശരദ് പവാര്‍ വേണം; 81-ാം വയസിലും എന്തുകൊണ്ട് പവാര്‍?മമതക്കും കെസിആറിനും നിതീഷിനും ശരദ് പവാര്‍ വേണം; 81-ാം വയസിലും എന്തുകൊണ്ട് പവാര്‍?

ഇടതുപക്ഷ സ്വഭാവമുള്ള രാജ്യത്തെ ഒരേയൊരു സര്‍ക്കാറാണിത്. ബാക്കി ഓരോ സര്‍ക്കാറിനെയും വിലക്കെടുത്ത് തകര്‍ക്കുകയാണ്. സര്‍ക്കാറുകളെ അസ്ഥിരീകരിക്കാന്‍ പണവും ഭരണസംവിധാനവും ഉപയോഗിക്കുന്നു. അതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. തകര്‍ക്കാനുളള ശ്രമത്തെ മുന്‍കൂട്ടി മനസിലാക്കി ബിഹാറില്‍ നിതീഷിന് പിടിച്ചുനില്‍ക്കാനായി.

'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

ഡല്‍ഹിയിലും എംഎല്‍എമാരെ വിലക്കുവാങ്ങി സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കം ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാറിനെ തകര്‍ക്കാന്‍ ആവനാഴിയിലെ സകല അസ്ത്രവും പ്രയോഗിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും വര്‍ഗീയപാര്‍ടികള്‍ മുഴുവന്‍ ഇതിനായ ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നു.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍

എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഇതിനായി നിരന്തരം ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഓരോ ലോക്കലിലും ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനാണ് സിപിഎം തീരുമാനിച്ചത്. എരഞ്ഞോളിയില്‍ ഏഴ് വീട് നിര്‍മിച്ച് എട്ടാമത്തെ വീടിന്റെ പ്രവൃത്തിയിലാണ്. വലിയ മുന്നേറ്റമാണ് എരഞ്ഞോളി ലോക്കലില്‍ ഉണ്ടായത്.

ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയം എത്രത്തോളമുണ്ട്? മുഖ്യമന്ത്രിമാരായ ഈ അച്ഛന്‍മാരും മക്കളും അതിന്റെ ഉദാഹരണമാണോ?

അഭിമാനകരമായ നേട്ടമാണിത്. ഏഴ് വീടെടുത്ത ലോക്കല്‍ കമ്മിറ്റികള്‍ സംസ്ഥാനത്ത് അപൂര്‍വമായിരിക്കും. ലോകത്തെ കമ്യൂണിസ്റ്റ് സാന്ദ്രതയേറിയ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് എരഞ്ഞോളിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തലശേരി ഏരിയാസെക്രട്ടറി എം.സി രമേശന്‍ ചടങ്ങില്‍ അധ്യക്ഷനായി.

English summary
Congress has become B team of communal forces says MV Govindan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X