Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു; കെ സുധാകരനെതിരെ ധീരജിന്റെ പിതാവ്

കണ്ണൂര്‍: ഇടുക്കി എഞ്ചിനിയീറിംഗ് കോളേജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രംഗത്ത്. തന്റെ മകനെ മരിച്ചിട്ടും അധിക്ഷേപിക്കുകയാണ് സുധാകരനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്റെ പാര്‍ട്ടിക്ക് വോട്ട് കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്റെ അച്ഛന്‍ പറയുന്നു. മാധ്യമങ്ങള്‍ മുന്നില്‍ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. കോണ്‍ഗ്രസും സുധാകരനും ചേര്‍ന്ന് നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ധീരജിന്റെ പിതാവ് പറഞ്ഞത്.

1

സുധാകരന്‍ വാക്കു കൊണ്ടുപോലും ആശ്വസിപ്പിച്ചില്ല. പകരം അപമാനിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് പറയുന്നത് അപവാദം മാത്രമാണെന്നും, മകന്‍ നഷ്ടപ്പെട്ട തങ്ങളെ നിരന്തരം വേദനിപ്പിക്കുകയാണെന്നും ധീരജിന്റെ പിതാവ് പറഞ്ഞു. മരിച്ചിട്ടും തന്റെ മകനെ കൊന്നു കൊണ്ടിരിക്കുകയാണ്. കുടുംബത്തെ വരെ അപമാനിക്കുന്നുവെന്നും ധീരജിന്റെ പിതാവ് പറഞ്ഞു. നേരത്തെ ധീരജിന്റെ മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതേസമയം താങ്ങാനാവാത്തത് കൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്ന് ധീരജിന്റെ പിതാവ് പറയുന്നു.

നല്ല ഉപയോഗിച്ച ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ലതല്ലെന്ന് സുധാകരന്‍ വിശദീകരിച്ചിരുന്നു. നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചത്. കെഎസ്‌യു കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പോയവരാണ് നിഖില്‍ പൈലി അടക്കമുള്ളവര്‍. അവരെ ഡിവൈഎഫ്‌ഐ, സിപിഎം, എസ്എഫ്‌ഐ ഗുണ്ടകള്‍ ഉപദ്രവിക്കാന്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെടാായി ഓടുകയായിരുന്നു. അവര്‍ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരെയും കൊല്ലാന്‍ നിന്നവരല്ല. അക്രമത്തില്‍ നിന്് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം പിറകേ ഓടിച്ചു. ഒടുവില്‍ അവര്‍ തളര്‍ന്ന് വീണിടത്താണ് സംഭവം നടന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇതെന്നാ മമ്മൂക്കയാണോ, ഇത്ര ഗൗരവം, ലുക്ക് പൊളിയാണ് ഭാമ, സ്റ്റൈലിഷായിട്ടുണ്ട്, വൈറലായി കൂള്‍ ബ്ലൂ ചിത്രങ്ങള്‍

ഇരന്നുവാങ്ങിയ മരണമെന്ന പരാമര്‍ശത്തിനെതിരെ നേരത്തെ ധീരജിന്റെ പിതാവ് രംഗത്ത് വന്നു. സുധാകരന്റെ പ്രതികരണത്തിന്റെ അര്‍ത്ഥം അവരാണ് കൊന്നതെന്ന് വ്യക്തമാക്കുന്നതാണെന്ന് ധീരജിന്റെ പിതാവ് പറഞ്ഞിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ധീരജിന്റെ മാതാപിതാക്കള്‍ പറഞ്ഞിരന്നു. കോണ്‍ഗ്രസ് നേതൃത്വം ധീരജിനെ കുത്തിക്കൊന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ധീരജിന്റെ പിതാവ് കുറ്റപ്പെടുത്തിയിരുന്നു. അവര്‍ക്ക് കലി തീരുന്നില്ലെങ്കില്‍ ഞങ്ങളെ കൂടി കൊല്ലണമെന്നായിരുന്നു ധീരജിന്റെ അമ്മ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+