സിപിഎം നേതാക്കള്‍ വീട്ടിലെത്തി കണ്ടു, പിന്നാലെ അനുമതിയും: ഒടുവില്‍ രാജ് കബീറിന്റെ കട വീണ്ടും തുറന്നു
കണ്ണൂർ: വ്യവസായ ദമ്പതികളുടെ നാട് വിടല്‍ ഉള്‍പ്പടേയുള്ള വിവാദങ്ങള്‍ക്ക് ശേഷം തലശ്ശേരി മിനി വ്യവസായ പാർക്കിലെ ഫർണിച്ചർ സ്ഥാപനം തുറന്നു. കട തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നഗരസഭ അധികൃതർ പത്ത് മണിയോടെ നേരിട്ടെത്തി കൈമാറി. തുടർന്ന് സി പി എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കട തുറന്ന്. ഇതിന് മുന്നോടിയായി ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി കണ്ടിരുന്നു. ജില്ലാ കമ്മറ്റി നിർദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്.

അതേസമയം, കഴിഞ്ഞ 36 ദിവസം 36 ദിവസം താൻ അനുഭവിച്ചത് കേരളത്തിലെ മറ്റൊരു വ്യവസായിക്കും ഉണ്ടാകരുത് എന്നായിരുന്നു രാജ് കബീറിന്റെ പ്രതികരണം. സിപിഎം പ്രാദേശിക നേതാക്കൾ തനിക്കൊപ്പം നിന്നു. അവർക്കും ഒപ്പം നിന്ന മറ്റ് എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭയ്ക്കെതിരെ കത്തെഴുതി വെച്ചുകൊണ്ടായിരുന്നു രാജ് കബീറും ഭാര്യയും കഴിഞ്ഞ ദിവസം നാടുവിട്ടത്. പിന്നാലെ ഇവരെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

പണി തീരുന്ന ഫർണിച്ചറുകള്‍ ഇറക്കി വെക്കാനായി 2018 ല്‍ സ്ഥാപനത്തിന് മുന്നില്‍ ഷീറ്റിട്ടിരുന്നു. ഇത് അനധികൃത നിർമാണമാണെന്നും പിഴയായി നാല് ലക്ഷത്തി പതിനേഴായിരം രൂപ അടക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധികളെ തുടർന്ന് പിഴ അടയ്ക്കാന്‍ സാധിച്ചില്ല. ഇതോടെ ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്.

ഇതിനെതിരെ രാജ് കബീർ ഹൈക്കോടതിയില്‍ പോയതോടെ പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്ന ഉത്തരവ് കരസ്ഥമാക്കി. എന്നാല്‍ അതിന് ശേഷവും നഗരസഭ സ്ഥാപനം തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നാണ് രജ് കബീർ വ്യക്തമാക്കുന്നത്. ഇതോടെയാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്.

അതേസമയം, തലശ്ശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു എന്ന സന്തോഷം പങ്കുവെക്കുന്നുവെന്ന് വ്യക്തമാക്കി പി രാജീവും രംഗത്ത് എത്ത്. ഇന്നലെ എന്റെ ഓഫീസിൽ നിന്ന് ഇവരുമായി ഫോണിൽ ബന്ധപ്പെടുകയും സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയമപരമായി ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ ദമ്പതികൾക്ക് അധികൃതർ നേരിട്ടെത്തി താക്കോൽ കൈമാറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളം എന്തുകൊണ്ട് സംരംഭക സൗഹൃദമാകുന്നു എന്നതിൻ്റെ ഉദാഹരണം കൂടിയാണ് തലശ്ശേരിയിലേത്. അപൂർവ്വമായുണ്ടാകുന്ന വീഴ്ചകൾ കണ്ടെത്തി തിരുത്തുകയും സംരംഭകർക്ക് മുന്നോട്ടുപോകാനുള്ള സഹായം ചെയ്യുകയുമാണ് സർക്കാർ. മുൻകാലങ്ങളിൽ സംരംഭങ്ങൾ തുടങ്ങാൻ പോലും ഏറെ പ്രയാസമായിരുന്നെങ്കിൽ ഇപ്പോൾ ഒരു ദിവസം കൊണ്ട് കെ-സ്വിഫ്റ്റ് വഴി അനുമതി ലഭിക്കുന്നു. മുൻപ് അടിക്കടിയുള്ള പരിശോധനകൾ സംരംഭകർ പരാതിയായി ഉന്നയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കെ-സിസ് സംവിധാനം വഴി സുതാര്യമായ വിധത്തിൽ പരിശോധനകൾ സംഘടിപ്പിക്കാൻ സാധിക്കുന്നു. വ്യവസായങ്ങളെ ബാധിക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ ഒഴിവാക്കാനും ഈ സർക്കാർ തയ്യാറായി.

ഇതിൻ്റെയെല്ലാം ഫലമായി കേരളത്തിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനകം 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും കടന്നുവന്നു. 2022 മാർച്ച് 30ന് ആരംഭിച്ച സംരംഭക വർഷം പദ്ധതി 5 മാസം പൂർത്തിയാകുന്നതിന് മുൻപ് 50000 സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുകയും ഇതിലൂടെ 110000 ആളുകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. നാം മുന്നോട്ടുകുതിക്കുകയാണ് എന്നതുകൊണ്ട് നമ്മൾ എല്ലാം തികഞ്ഞവരാകുന്നു എന്ന ധാരണ സർക്കാരിനില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടതായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് സംരംഭകർക്കൊപ്പം മുന്നോട്ടുപോകും. തലശ്ശേരിയിലെ ദമ്പതികൾക്ക് തങ്ങളുടെ വ്യവസായം കൂടുതൽ വിപുലീകരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications