കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: കടകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണം കർശനമാക്കി കണ്ണൂർ ജില്ലാ ഭരണകൂടം. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കൊവിഡ് നെഗറ്റീവ് നിർബന്ധമാണെന്ന നിബന്ധനയും സർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ജൂലൈ 28 മുതൽ കണ്ണൂർ ജില്ലയിൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. എന്നാൽ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പുള്ള കൊവിഡ് പരിശോധന സൌജന്യമായിരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർ വാക്സിൻ സ്വീകരിച്ചാൽ വാക്സിന്റെ പ്രയോജനം ലഭിക്കില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

 ഓണ്‍അറൈവല്‍ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 റിയാൽ വേണം, കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങി ഓണ്‍അറൈവല്‍ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 റിയാൽ വേണം, കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങി

ജില്ലയിലെ വാണിജ്യ മേഖലകളും തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കുന്നതിന്റെ ഭാഗമായാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. കൊവിഡ് വ്യാപനത്തിനിടെ സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂർവ്വസ്ഥിതിയിസേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇതിനുള്ള രേഖ കാണിക്കണമെന്ന ചട്ടം നിർബന്ധമാക്കുന്നത്.

coronavirus46-1593

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

കൊവിഡ് വാക്സിൻ എടുക്കുന്നതിന് 72 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വാക്സിനേഷന് മുൻഗണന. ഇവരെല്ലാം ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ അനുവദിക്കൂ. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് വാക്സിൻ വിതരണം ഉറപ്പാക്കേണ്ടത്.

ഓട്ടോ, ടാക്സി, തൊഴിലാളികൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വാക്സിൻ എടുക്കാത്തവരാണെങ്കിൽ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റൈന്‍ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആര്‍ആര്‍ടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധമായി ഡിസിസികളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം.

രോഗവ്യാപനം തടഞ്ഞ് നിർത്തി ഓരോ തൊഴിൽ / ബിസിനസ്സ് വിഭാഗത്തിനേയും സ്പോർട്ട്സ്,കലാ സാംസ്കാരിക രംഗത്തേയും പടി പടിയായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വ കൊവിഡ് മാനേജ്മെൻ് പരിപാടിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ ലോക്കൽ ബോഡികളും A കാറ്റഗറിയിൽ ആകുക മാത്രമല്ല ഒരു പ്ലസ് കൂടി മുന്നോട്ടു പോയി കൊവിഡിനൊപ്പം ആത്മവിശ്വാസത്തോടെ ജീവിക്കുന്ന A- പ്ലസ്സ് ആണ് ലക്ഷ്യമിടുന്നത്.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Covid negative certificate made compulsory for Covid vaccination in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X