കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളം ഫാമിലെ ആദിവാസി കര്‍ഷകരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുക്കുന്നു: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Google Oneindia Malayalam News

ഇരിട്ടി: ആറളം ഫാമിലെയും പരിസരങ്ങളിലെയും ആദിവാസികളെയും, കര്‍ഷകരെയും സര്‍ക്കാര്‍ കൊലയ്ക്കു കൊടുക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ ദുരിത ജീവിതത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ടി ആര്‍ ഡി എം ഓഫിസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ തവണയും ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രദേശവാസികളെ ആശ്വസിപ്പിക്കാന്‍ അധികൃതര്‍ നല്‍കുന്ന ഉറപ്പുകളൊന്നും പിന്നീട് പാലിക്കപ്പെടുന്നില്ല. അതിന്റെ ദുരന്തഫലമാണ് ഒരു കര്‍ഷകന്റെ കൂടി ജീവനെടുത്തത്. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആനമതില്‍ ഉള്‍പ്പെടെ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.

DFFD

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കാട്ടാനകള്‍ കവര്‍ന്നത് 17 ജീവനുകളാണ്. ഇതിലേറെയും ആറളം ഫാം മേഖലയിലാണ്. ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ഇതേവരെ പാലിക്കപ്പെട്ടിട്ടില്ല.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

ജനപ്രതിനിധികള്‍ക്കു നല്‍കുന്ന ഉറപ്പുകള്‍ പോലും ലംഘിക്കപ്പെടുന്നു. വനത്തിലേക്ക് ആനകളെ തുരത്തിയതു കൊണ്ടൊന്നും ശാശ്വതമായി പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആനകള്‍ കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തും.

പാവപ്പെട്ട കര്‍ഷകരെ കൊലയ്ക്കു കൊടുക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആറളം മേഖലയില്‍ ജീവനു ഭീഷണി നേരിടുന്ന കര്‍ഷക കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ ഇനിയും മുഖം തിരിച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഈ വിഷയത്തിലുണ്ടാകുമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം കൊല്ലപ്പെട്ട കര്‍ഷകന്‍ പിഐ ദാമുവിന്റെ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിയനാട്ട് അധ്യക്ഷത വഹിച്ചു.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

ഡിസിസി സെകട്ടറി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍, ബ്ലോക്ക്‌കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ഡിസിസി സെക്രട്ടറിമാരായ വി റ്റി തോമസ്, സാജു തോമസ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിജി നടുപറമ്പില്‍, വി ശോഭ,പഞ്ചായത്ത് മെമ്പര്‍മാരായ ജോര്‍ജ് ആലമ്പള്ളി, മാര്‍ഗരറ്റ്, മിനി, ജോസ് അന്ത്യകുളം, മണ്ഡലം വൈസ് പ്രസിഡന്റ് വി റ്റി ചാക്കോ,കെ എം സോമന്‍,ടിഎം ജോസ്, സെബാസ്റ്റ്യന്‍ തുണ്ടത്തില്‍, ടിഎം ഭാസ്‌കരന്‍, വി.ആര്‍.സുനിത എന്നിവര്‍ നേതൃത്വം നല്‍കി.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
DCC President Adv. Martin George said that the government is killing tribals and farmers in Aralam Farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X