കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹോദരങ്ങളുടെ മരണം: സ്‌നേഹയുടെ വിയോഗം ആദ്യമായി ലഭിച്ച ജോലിയില്‍ ചേരാന്‍ പോകുന്നതിനിടെ

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിനെ നടുക്കി സഹോദരങ്ങളുടെ അപകടമരണം. തളിപ്പറമ്പ്പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മല്‍ ലക്ഷ്മണന്റെയും പടിഞ്ഞാറ്റ പുരയില്‍ ഭാനുമതിയുടെയും മക്കളായ ലോപേഷ് (33) സ്‌നേഹ (23) എന്നിവരാണ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

'ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ ബീമോ'; എംഎല്‍എയ്ക്ക് നാക്കുപിഴ, സിപിഎം വീണ്ടും വിവാദത്തില്‍'ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ ബീമോ'; എംഎല്‍എയ്ക്ക് നാക്കുപിഴ, സിപിഎം വീണ്ടും വിവാദത്തില്‍

പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് സ്നേഹയെ വിധി തട്ടിയെടുത്തത്.മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. പരിയാരം പോലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും ചേര്‍ന്നാണ് കോഴിലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത്‌മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സ്നേഹ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

death


ദേശിയ പാതയില്‍ അലക്യം പാലത്താണ്പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയും സഹോദരനും റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെദാരുണമായി മരണമടഞ്ഞത് .

പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് ഈ ഭാഗത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടിക്കു ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക്് വിട്ടുകൊടുത്തു.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

English summary
Death of Siblings: Sneha passes away while going to join her first job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X