വീണ്ടും കുരുക്കിലായി ദിലീപ്; ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ കേസ്
തലശേരി: നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് എതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിനു പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ആണെന്ന ദിലീപിന്റെ ആരോപണത്തിന് എതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവംബര്‍ 7ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം. മൂന്ന് വര്‍ഷം മുമ്പാണ് ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.


ദിലീപിനെതിരെ താൻ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നെന്നും എന്നാൽ ആ കേസിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. വ്യാജ വാട്സ്ആപ്പ് സംഭവത്തിൽ പരാതി കൊടുക്കുന്നില്ലേ എന്ന നികേഷിന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു നാല് വർഷം മുൻപ് കൊടുത്ത കേസിന്റെ കാര്യം ലിബർട്ടി ബഷീർ പറഞ്ഞത്.

''നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിന്റെ പേരിൽ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്ട്രേറ്റ് കാണിച്ചിട്ടില്ല,'' അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ മാത്രമല്ല ദിലീപിനെതിരെ താൻ നേരത്തെ കൊടുത്ത കേസിലും നടപടിയുണ്ടാകണമെന്ന് ലിബേർട്ടി ബഷീർ ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമായിട്ടുണ്ട്. പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം നടക്കുന്നതായി അനുബന്ധകുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴിയും ദിലീപിന്റെ അഭിഭാഷകരുടെ മുംബൈയാത്രയും അന്വേഷണ പരിധിയില്‍ വരും.

ദിലീപിന്റെ അഭിഭാഷകര്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണിലെ ഡേറ്റ മുംബൈയിലെ സ്വകാര്യ ലാബില്‍ വച്ച് നശിപ്പിച്ചിരുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
Recommended Video

ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു എം പൗലോസ് 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തി 1500 പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പീഡിപ്പിച്ച ദൃശ്യങ്ങള്‍ ദിലീപ് ചോര്‍ത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇതടക്കമുള്ള പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു.












Click it and Unblock the Notifications