കണ്ണൂരില്‍ ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്ഐയുടെ പടയൊരുക്കം
കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്ന് മാഫിയ അമര്‍ച്ച ചെയ്യുന്നതിനായി ഡി.വൈ. എഫ്. ഐ നടത്തുന്ന ജനകീയ ബോധവല്‍ക്കരണത്തിന് തുടക്കമായി. ന്യൂജനറേഷന്‍ സിനിമകള്‍ പുതുമുഖതലമുറയെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ചലച്ചിത്ര താരംസന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
ലഹരിക്കെതിരെ ജനകീയ കവചമെന്ന മുദ്രാവാക്യമുയര്‍ത്തി ഡി. വൈ. എഫ്. ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനകീയ സദസ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മമ്മൂക്കയും മോഹന്‍ലാലുമൊക്കെ അഭിനയിച്ച സിനിമകളില്‍ മദ്യപാനരംഗമൊക്കെയുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഉപയോഗിച്ചു ആരെങ്കിലും വഴിതെറ്റിയതായി കേട്ടിട്ടില്ല.

സിനിമകളെ ജീവിതത്തില്‍ പകര്‍ത്താതെ അതിന്റെ വഴിക്കുവിട്ട പ്രേക്ഷകരായിരുന്നു അക്കാലത്തുള്ളതെന്ന് സന്തോഷ് പറഞ്ഞു. ഇപ്പോള്‍ സ്‌കൂളുകളില്‍ പോലും ലഹരി ഉപയോഗം വ്യാപകമാണ്. എന്റെ നാടായ തളിപ്പറമ്പിലെ പ്രമുഖവിദ്യാലയത്തില്‍ നിന്നും മൂന്ന് കുട്ടികളെയാണ് ലഹരി ഉപയോഗിക്കുന്നതിനിടെയില്‍ പിടികൂടിയത്. മറ്റിടങ്ങളിലും ഇതു ആവര്‍ത്തിക്കുകയാണ്. കുട്ടികള്‍ക്ക് പൊതുഇടങ്ങള്‍ കുറഞ്ഞുപോയതാണ് ഇത്തരം മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമരാന്‍ കാരണമെന്നും ഡി.വൈ. എഫ്. ഐ നടത്തുന്ന ചെറുത്തു നില്‍പ്പിന് കൂടുതല്‍ ജനകീയ പിന്‍തുണയുണ്ടാകണമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടി ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയക്കെതിരെ ഡി.വൈ. എഫ്. ഐ നടത്തുന്ന പോരാട്ടത്തിന് എല്ലാവിഭാഗമാളുകളുടെയും സഹായം തേടുമെന്ന് വി.കെ സനോജ് പറഞ്ഞു.
ലഹരിമാഫിയ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലുംപിടിമുറുക്കിയിരിക്കുന്ന അവസ്ഥ അത്യന്തം ഭീകരമാണ്. ഇതിനെതിരെ ജനകീയ പിന്‍തുണയോടെ അതിശക്തമായ ചെറുത്തുനില്‍പ്പ് ഡി.വൈ. എഫ്. ഐ നടത്തുമെന്ന് വി.കെ സനോജ് പറഞ്ഞു. കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഡി.വൈ. എഫ്. ഐജില്ലാ പ്രസി.മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായി. ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍, മോണ്‍സിഞ്ഞോര്‍ ഡോ.ക്ലാരന്‍സ് പാലിയത്ത്, അബ്ദുള്‍റഷീദ് സഖാഫി മെരുവമ്പായി, എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications