സൈറണ്‍ ഇട്ട് അതിവേഗത്തില്‍ ഓട്ടം, ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീണ്ടും കുരുക്കില്‍, പരാതി പ്രവാഹം
കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തതിന് വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പരാതി പ്രളയമാണ് വരുന്നത്. ഒപ്പം ഇവര്‍ മുമ്പ് അശ്രദ്ധമായ വാഹനങ്ങള്‍ ഓടിച്ചതിന്റെ വീഡിയോകളും പുറത്തുവന്നിരിക്കുകയാണ്. ഇവര്‍ക്കെതിരെ വിമര്‍ശനവും ഒരുവശത്ത് കടുക്കുന്നുണ്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ അഖിലേന്ത്യ യാത്രയുടെ ഭാഗമായി ബീഹാറിലെ എത്തിയപ്പോള്‍ അവിടെ നിന്നുള്ള യാത്രയാണിത്. വേറെന്തു ചെയ്യാനാണ് ഒരാളും മാറി തരുന്നില്ല എന്നാണ് സൈറണ്‍ ഇട്ടുള്ള കുതിച്ചോട്ടത്തെ ഇവര്‍ ന്യായീകരിക്കുന്നത്.

ബീഹാറിലുള്ള യാത്രയ്ക്കിടെയുള്ള സൈറണ്‍ മുഴക്കവും തുടര്‍ച്ചയായി ഹോണ്‍ നിര്‍ത്താതെ അടിച്ചുമുള്ള യാത്ര യുവ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. അതേസമയം ഒരു പോലീസ് വാഹനം വീഡിയോയില്‍ ഇവര്‍ക്ക് വഴിമാറികൊടുക്കുന്നുണ്ട്. ഡ്രൈവിങ് മര്യാദകളൊന്നും ഇവര്‍ക്കറിയില്ല എന്നൊക്കെയാണ് വീഡിയോയില്‍ ഇവര്‍ പരയുന്നത്. ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വ്യക്തമായി കാണാം. ഇത് ആംബുലന്‍സ് ആണെന്ന് തെറ്റിദ്ധരിച്ചാണ് ടോള്‍ ബൂത്തില്‍ നിന്ന് കടത്തിവിടുന്നത്. ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ ന്യായീകരിക്കുന്നതാണ് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.
അതേസമയം ഇബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് കുരുക്ക് മുറുകുകയാണ്. ഗതാഗത വകുപ്പിന് ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. പല ഉന്നതരെയും ഫോണില്‍ വിളിച്ച് പരാതിപ്പെട്ടവര്‍ വരെയുണ്ട്. ഇവര്‍ക്കെതിരെയുള്ള ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരായി നില്‍ക്കുന്ന ഒരു വിഭാഗം വ്‌ളോഗര്‍മാരാണ് പരാതിക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ മറ്റൊരു വ്‌ളോഗര്‍ക്കെതിരായ നടപടിയെ ഇബുള്‍ജെറ്റ് പിന്തുണച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മറ്റ് വ്‌ളോഗര്‍മാരെല്ലാം ഇപ്പോള്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നതെന്നാണ് സൂചന. രണ്ട് സഹോദരന്മാരും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡിലാണ്. സെലിബ്രിറ്റികള്‍ അടക്കം ഇബുള്‍ജെറ്റ് സഹോദരന്മാരെ പിന്തുണച്ചു.
സെലിബ്രറ്റി ഓണാഘോഷം; മലയാളത്തിന്റെ പ്രിയ താരങ്ങൾ, ചിത്രങ്ങൾ
ബീഹാറില്‍ അധികം വാഹനങ്ങളൊന്നുമില്ലാത്ത നിരത്തിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായുള്ള ഇവരുടെ സഞ്ചാരമുണ്ടായത്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അതേസമയം മോട്ടോര്‍ വാഹന വകുപ്പിനെ അടക്കം വെല്ലുവിളിച്ചവരും അക്രമത്തിന് ആഹ്വാനം ചെയ്തവരും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം ആകൃതി മാറ്റുന്ന രീതിയില്‍ വാഹനം പരിഷ്‌കരിക്കുന്നതിനെതിരെ ഹൈക്കോടതി വിധിയുണ്ടെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ പറുന്നു. നേരത്തെ നിയമവിരുദ്ധമായ സംഘ ചേര്‍ന്ന കുറ്റം അടക്കം ചുമത്തി 17 പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൺ കിസ്ഡ്; മലയാളികളുടെ പ്രിയ താരം മാളവികയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications