മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പിന് ഇഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി ഷാജി
കണ്ണൂര്‍: പ്ലസ് ടു കോഴ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ കോഴ വാങ്ങി എന്ന കേസ് അന്വേഷിക്കാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുതീര്‍പ്പിനു സമ്മര്‍ദം ചെലുത്തി എന്ന് കെ എം ഷാജി പറഞ്ഞു.
കേട്ടു കേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലുള്ള കേസ് നിലനില്‍ക്കില്ല എന്ന് മനസിലാക്കിയ വിജിലന്‍സ് ഇ ഡിയെ കത്തയച്ച് ക്ഷണിച്ചു വരുത്തുകയായിരുന്നു എന്നും കെ എം ഷാജി ആരോപിച്ചു. കേസ് നിലനില്‍ക്കില്ല എന്നാണ് ആദ്യം കിട്ടിയ നിയമോപദേശം. എന്നാല്‍ ഈ നിയമോപദേശം മറികടന്ന് വീണ്ടും നിയമോപദേശം എഴുതി വാങ്ങിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നും കെ എം ഷാജി പറഞ്ഞു.

പാര്‍ട്ടിക്കാരനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയത് എന്നും ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ പിടിച്ചിരുത്തിയ ശേഷം ഒന്നോ രണ്ടോ ചോദ്യങ്ങള്‍ മാത്രമാണ് തന്നോട് ചോദിച്ചത് എന്നും കെ എം ഷാജി പറഞ്ഞു. ദുരിതാശ്വാസ നിധി സംബന്ധിച്ച തന്റെ ആശങ്കകള്‍ ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നും കെ എം ഷാജി അവകാശപ്പെട്ടു.
കൊവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് തുക നീക്കി വെക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്ന് സുതാര്യതയില്ലാത്ത അക്കൗണ്ടിലേക്ക് പണം നല്‍കരുതെന്ന് താന്‍ ആഹ്വാനം ചെയ്തിരുന്നു. അതാണ് തന്നോടുള്ള പകയ്ക്കുള്ള കാരണം എന്നും കെ എം ഷാജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എന്റെ ഭാര്യയെയും സുഹൃത്തുക്കളെയും അടക്കം വേട്ടയാടി.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
നിയമസഭ തിരഞ്ഞെടുപ്പിനെ ഈ കേസ് വലിയ രീതിയില്‍ സ്വാധീനിച്ചു. അത് കൊണ്ട് മാത്രമാണ് സി പി എം സ്ഥാനാര്‍ഥി നേരിയ വോട്ടിന് കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നു ജയിച്ചത് എന്നും മുസ്ലീം ലീഗില്‍ നിന്നു എല്ലാ പിന്തുണയും തനിക്ക് ലഭിച്ചിരുന്നും എന്നും കെ എം ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത് എന്നും ഷാജി പറഞ്ഞു.












Click it and Unblock the Notifications