കണ്ണൂരിലെത്തി ചായയും കേക്ക് വാങ്ങി.. പിന്നീട് രക്ഷപ്പെട്ടു; ഷാറൂഖ് സെയ്ഫിയുമായി ഡി1 കോച്ചിലെത്തി തെളിവെടുപ്പ്
കണ്ണൂര്‍; എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് പൊലീസിന്റെ തെളിവെടുപ്പ്. ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസിന്റെ ഡി1 കോച്ചിലും ഡി2 കോച്ചിലുമാണ് ചതെളിവെടുപ്പ് നടത്തുന്നത്. ഇതിന് ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും ഷാറൂഖ് സെയ്ഫിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
ഷാറൂഖ് അറസ്റ്റിലായതിന് ശേഷം പ്രതിയുമായുള്ള ആദ്യ തെളിവെടുപ്പാണ് ഇന്ന് നടക്കുന്നത്. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്ത ശേഷമാണ് ഷാറൂഖ് യാത്രക്കാര്‍ക്ക് മേല്‍ പെട്രോളൊഴിച്ച് തീയിടുന്നത്. ഡി1 കോച്ചില്‍ നിന്ന് തീയിട്ട ശേഷം ഡി 2 കോച്ചിലേക്ക് ഇയാള്‍ നീങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണ സംഘം ഷാറൂഖില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ഒരു മണിക്ക് ശേഷം കണ്ണൂര്‍ മസ്റ്റേഷനിലെത്തിയ പ്രതി ഇവിടെ നിന്ന് ഒരു ടീ സ്റ്റാളില്‍ നിന്ന് കേക്കും ചായയും വാങ്ങിയതിന്റെ കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കണ്ണൂരില്‍ ഷാറൂഖ് സെയ്ഫി വന്നിരുന്നു. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ തിരിച്ച് പോയത്. ആ സമയത്തുള്ള സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അത് ഈ കേസില്‍ വളരെ നിര്‍ണായകമാണ്. ഇതെ ട്രെയിനില്‍ കണ്ണൂരില്‍ എത്തി എന്നതിന്റെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഷാറൂഖ് സെയ്ഫി നേരത്തെ പറഞ്ഞ മൊഴി പൊലീസ് ഉറപ്പിക്കുന്നുണ്ട്. ഇനി അറിയേണ്ടത് ഈ കൃത്യത്തിന് ശേഷം അയാള്‍ക്ക് രക്ഷപ്പെടാനോ മറ്റോ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ്. കേരളത്തില്‍ ഒരു പരിചയവുമില്ലാത്ത ഒരാള്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഒറ്റക്ക് എന്തിന് വന്നു.
എന്തുകൊണ്ട് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തു. അതിന് ഇനി മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം പ്രതിയില്‍ നിന്ന് അലസമായ ഉത്തരങ്ങളാണ് ലഭിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം ട്രെയിനിന് തീയിട്ട ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഷാറൂഖ് സെയ്ഫി ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്റെ 11,12 കോച്ച് പൊസിഷനിലാണ് ഇറങ്ങിയത്.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
ഇവിടെ നിന്ന് മുന്നോട്ട് നീങ്ങിയ പ്രതി സ്റ്റാളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങിയ ശേഷം രക്ഷപ്പെട്ടു എന്നാണ് മൊഴി. അതേസമയം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ഷാറൂഖ് സെയ്ഫിയുമായി കോഴിക്കോട്ടേക്ക് അന്വേഷണസംഘം പോകും എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നു.












Click it and Unblock the Notifications