ലഹരി മരുന്നുമായി യാത്ര; എക്‌സൈസ് വളഞ്ഞപ്പോൾ ഹാഷിഷ് ഓയില്‍ പറമ്പിലേക്ക്; ഒടുവിൽ പിടിയിൽ
കണ്ണൂർ: ലഹരി കടത്ത് സംഘത്തിലെ പ്രതിയെ പിടികൂടി എക്‌സൈസ്. ലഹരി കടത്തിൽ ബന്ധമുണ്ടെന്ന് നിരീക്ഷിച്ചു വന്നതിന് പിന്നാലെയാണ് എക്സൈസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ധര്‍മടം സ്വദേശിയായ പ്രജിലേഷാണ് നിയമ നടപടിയ്ക്ക് വിധേയനായത്.
എക്സൈസ് സംഘം പ്രതിയെ വളഞ്ഞതോടെ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ബല പ്രയോഗത്തിനൊടുവിലാണ് പ്രതിയെ എക്സൈസ് സംഘത്തിന് പിടികൂടി കീഴടക്കാൻ കഴിഞ്ഞത്.

ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ധർമ്മടം സ്വദേശിയായ പ്രജിലേഷിന് ലഹരി കടത്തുമായി ബന്ധമുണ്ടെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ എക്സൈസ് ഇയാൾക്കെതിരെ അന്വേഷണവും ആരംഭിച്ചു. തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ണൂര്‍ കൂത്തുപറമ്പിന് സമീപത്ത് നിന്നും പിടികൂടാൻ സാധിച്ചത്.
വ്യാഴാഴ്ച രാവിലെ ഇയാൾ ബൈക്കിൽ ലഹരി മരുന്നുമായി വരുന്നുണ്ടെന്ന് വിവരം എക്സൈസ് ലഭിച്ചിരുന്നു. എക്സൈസ് സംഘം പ്രജിലേഷിനെ കാറിലും ബൈക്കിലുമായി പിന്തുടർന്ന് കീഴടക്കുകയാണ് ചെയ്തത്. റോഡിന് കുറുകെ വാഹനം നിർത്തി പ്രജിലേഷിനെ തടഞ്ഞ് നിർത്തിയാണ് പിടിക്കാൻ കഴിഞ്ഞത്.
എക്സൈസ് കണ്ടു പതറിയ പ്രതിയായ പ്രജിലേഷ് ഉടൻ തന്നെ തന്റെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ഹാഷിഷ് ഓയിലും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് പിടി കൊടുക്കാതെ രക്ഷപ്പെടാൻ പ്രതി ശ്രമിച്ചിരുന്നുവെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. അതേസമയം , പ്രതിയിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications