• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിന്‍ഷക്കെതിരെ വീണ്ടും പരാതി

Google Oneindia Malayalam News

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഇരിട്ടി സ്വദേശിനിയ ബിന്‍ഷ ഐസക്കിനെതിരെ (28) രണ്ട് പരാതികളില്‍ പൊലിസ് കേസെടുത്തു. ഇരിട്ടി, മുഴക്കുന്ന്സ്വദേശികളാണ് പരാതി നല്‍കിയത്.

മുഴക്കുന്ന് കാക്കയങ്ങാട് സ്വദേശിനിയായ കെ.സന്ധ്യ (34), കോട്ടയം പൊയില്‍ പൂള ബസാറിലെ കെ.വര്‍ഷ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. വര്‍ഷയില്‍ നിന്നും 22,000 രൂപയും സന്ധ്യയില്‍ നിന്നും 20,000 രൂപയും ബിനിഷ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് യുവതിക്കെതിരെ കേസെടുത്തത്.

അഞ്ച് പരാതികളില്‍ നേരത്തെ ബിന്‍ഷയ്ക്കെതിരെ ടൗണ്‍ പൊലിസിന് ലഭിച്ചിരുന്നു. ഇവര്‍ അറസ്റ്റിലായതിനു ശേഷം നിരവധി പരാതികള്‍ ഫോണ്‍ വഴി ലഭിച്ചതായി പൊലിസ് അറിയിച്ചു. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്ന് ഇവര്‍ ഇരുപതിനായിരം രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ ഇവര്‍ വാങ്ങിയിരുന്നു.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

അപേക്ഷ നല്‍കുന്നതിന് 15,000 രൂപയും പരീക്ഷാ ഫീസായി 10,000 രൂപയും യൂണിഫോമിനായി അയ്യായിരവും ജോലിയില്‍ ചേര്‍ന്നാല്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15,000 രൂപയും എന്നിങ്ങനെ പറഞ്ഞാണ് പണം വാങ്ങിയിരുന്നത്.

ബിന്‍ഷ റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറാണെന്നും റെയില്‍വേയിലെ ഫ്ളാറ്റിലാണ് ഇവര്‍ താമസിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തൊഴില്‍ തട്ടിപ്പ് നടത്തിയത്. ബാസ്‌കറ്റ് ബോള്‍ താരമായ ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ കൊവിഡ് കാലത്ത് അത് നഷ്ടപ്പെട്ടു. റെയില്‍വേയില്‍ സ്ഥിരം ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിലെ യുവാവിനെ വിവാഹം കഴിച്ച ബിന്‍ഷ ജോലി നഷ്ടപ്പെട്ട കാര്യം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

ജോലിക്ക് പോകാനായി കണ്ണൂരിലെ വാടക വീട്ടിലാണ് ഭര്‍ത്താവും കുഞ്ഞുമൊന്നിച്ച് ഇവര്‍ താമസിച്ചിരുന്നത്. ഈ കാലയളവില്‍ ഭര്‍ത്താവാണ് കാറില്‍ എന്നും രാവിലെ ബിന്‍ഷയെ ജോലിക്ക് പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാറുള്ളത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മുന്‍പില്‍ റെയില്‍വേ ഉദ്യോഗസ്ഥയാണെന്ന് അഭിനയിച്ച് മറ്റൊരു സ്ത്രീയുമായി ചേര്‍ന്നാണ് ഇവര്‍ തൊഴില്‍ തട്ടിപ്പ് നടത്തിയത്.

നിലവില്‍ ഏഴ് പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. ഇതില്‍ തിലാന്നൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ബിന്‍ഷയെ അറസ്റ്റു ചെയ്തത്.

Recommended Video

cmsvideo
  വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid
  English summary
  extorting money by promising a job in the railways, two more complaint against Binsha Isaac
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X