കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയ്യഴിയില്‍ നിന്നും ഇന്ധന കള്ളക്കടത്ത്: പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലിസ്

Google Oneindia Malayalam News

ന്യൂമാഹി: കേരളത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ധന വില കുറഞ്ഞതോടെ മയ്യഴിയില്‍ നിന്നുള്ള ഡീസല്‍, പെട്രോള്‍ കടത്ത് വര്‍ധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം കണ്ണൂര്‍ ജില്ലയില്‍ നിന്ന് പിടികൂടിയത് 38,000 ലിറ്റര്‍ ഡീസലാണ്.

പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കറുകളില്‍ വന്‍ തോതില്‍ എണ്ണ കടത്തുന്നത്. പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 105.84 രൂപയാണെങ്കില്‍ മാഹിയില്‍ 93.78 രൂപയാണ് വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരില്‍ 94.79 രൂപയും മാഹിയില്‍ 83.70 രൂപയാണ് വില.

dafa

വിലയിലുള്ള ഈ അന്തരമാണ് എണ്ണ കടത്ത് സജീവമാകന്‍ കാരണം. കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സര്‍ക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിഞ്ഞത്.

'ഒരുത്തന്റേയും മാപ്പും വേണ്ട, കോപ്പും വേണ്ട...'; സുധാകരന് മണിയുടെ കലക്കന്‍ മറുപടി'ഒരുത്തന്റേയും മാപ്പും വേണ്ട, കോപ്പും വേണ്ട...'; സുധാകരന് മണിയുടെ കലക്കന്‍ മറുപടി

പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ച് എണ്ണ കടത്ത് സംഘങ്ങളും സജീവമായത്. പള്ളൂര്‍, പന്തക്കല്‍, പാറാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും വന്‍ തോതില്‍ എണ്ണ കടത്തുന്നത്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം കണ്ണൂര്‍ ജില്ലയില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 38000 ലിറ്റര്‍ ഡീസല്‍ ആണ്.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

36 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്ത ഡീസലിന്റെ വിപണി വില. മറ്റ് ജില്ലകളിലും സമാനമായ നിരവധി കേസുകള്‍ ഉണ്ട്. 10000 ലിറ്റര്‍ ഡീസല്‍ മാഹി അതിര്‍ത്തി കടത്തിയാല്‍ ലഭിക്കുക ഒരു ലക്ഷം രൂപക്ക് മുകളിലാണ്. ഈ വന്‍ ലാഭം മുന്നില്‍ കണ്ടാണ് മാഹി കേന്ദ്രരീകരിച്ച് വന്‍ എണ്ണ കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്.

മാഹിയിലെ ചില പമ്പ് ഉടമകളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ടന്നാണ് സൂചന. മറിച്ചു കടത്തുന്ന എണ്ണയില്‍ ഭൂരിഭാഗവും എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

'അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ്...ചാറ്റുണ്ടായിരുന്നത് ബോട്ടിമില്‍'; സായ് ശങ്കര്‍'അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ്...ചാറ്റുണ്ടായിരുന്നത് ബോട്ടിമില്‍'; സായ് ശങ്കര്‍

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഏഴ് പേരാണ് മാഹിയില്‍ നിന്നും ഡീസല്‍ കടത്തുന്നതിനിടെ പിടിയിലായത്. ഇതിനായി വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന. മയ്യഴിയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ കോടിയേരി, പാനൂര്‍ ഭാഗങ്ങളിലൂടെയാണ് ഡീസല്‍ കടത്തുന്നത്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Fuel smuggling from Mayyazhi: Police say there is a huge racket behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X