Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗര വീഥികളെ ഭക്തിയിലാറാടിച്ച് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്തി

കണ്ണൂര്‍: ഗണപതിപപ്പ മോറിയ.....മംഗളമൂര്‍ത്തേ മോറിയയെന്ന ഭക്തിനിര്‍ഭരമായ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കണ്ണൂര്‍ നഗരത്തിലെ വീഥികളെ ഭക്തിയിലാറാടിച്ച് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടന്നു. നാല്‍പ്പതിലധികം വിഗ്രഹങ്ങളാണ് വാഹനങ്ങളില്‍ നിമജ്ജനത്തിനായി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ നിന്നും കണ്ണൂരിലെത്തിയത്. വൈകുന്നേരം 5മണിയോടെ കണ്ണൂര്‍ താളിക്കാവ് മൈതാനിയില്‍ സംഗമിച്ച് ഘോഷയാത്രയായി പയ്യാമ്പലത്തെത്തിച്ച് കടല്‍പ്പുറത്ത് നിമജ്ജനം ചെയ്തത്.

KANNUR

കണ്ണൂര്‍ താളിക്കാവ് ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിമജ്ജന ഘോഷയാത്ര അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. താളിക്കാവ് ഗണേശ സേവാ സമിതി ചെയര്‍മാന്‍ കെ.ജി. ബാബു സ്വാഗതം പറഞ്ഞു.

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

തുടര്‍ന്ന് നടന്ന നിമഞ്ജന ഘോഷയാത്രയ്ക്ക് സ്വാമി അമൃതകൃപാനന്ദപുരി, ഭാഗ്യശീലന്‍ ചാലാട്, എ.വി. ഭാര്‍ഗ്ഗവന്‍, കെ.ജി. ബാബു, ഡി.കെ. പ്രവീണ്‍, അജയന്‍, അഡ്വ. അംബികാസുതന്‍, കെ.വി. ജയരാജന്‍ മാസ്റ്റര്‍, യു.ടി. ജയന്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താളിക്കാവില്‍ നിന്നാരംഭിച്ച നിമജ്ജന ഘോഷയാത്രകള്‍ മുനീശ്വരന്‍ കോവില്‍, സ്റ്റേഷന്‍ റോഡ്, പിളളയാര്‍കോവില്‍, എസ്എന്‍ പാര്‍ക്ക്, ഗേള്‍സ് സ്‌ക്കൂള്‍ വഴി രാത്രിയോടെ പയ്യാമ്പലം കടപ്പുറത്തെത്തി. തുടര്‍ന്ന് വിവിധ പൂജ ചടങ്ങുകളോടെ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തു. ചെണ്ടമേളങ്ങളും ഭക്തഗാന സംഗീതങ്ങളുടേയും ഫാന്‍സി ലൈറ്റുകളുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ യുവാക്കളടക്കമുളള ഭക്തജനങ്ങള്‍ ഭക്തിയുടെ നിറവില്‍ നൃത്തംചുവടുകള്‍ വെച്ചു.

ഗണേശോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച മണ്ഡപങ്ങളിലും ക്ഷേത്രങ്ങളിലും ഗണപതിഹോമം, വിഗ്രഹ പ്രതിഷ്ഠ, ദീപാലങ്കാരം, വിശേഷാല്‍ പൂജകള്‍, ഗണപതി പൂജ, അന്നദാനം, ആധ്യാത്മിക പ്രഭാഷണം, നാമജപം എന്നിവ നടന്നു വരികയായിരുന്നു. ഇന്നലെ നടന്ന വിഗ്രഹ നിമജ്ജന ഘോഷ യാത്രയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മറ്റ് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയും അനുബന്ധ പരിപാടികളും വന്‍ജന പങ്കാളിത്തത്തോടെ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+