പൊലീസിന് സുരക്ഷാ വീഴ്ച്ച: ബിരിയാണി ചെമ്പുമായി സിവില്‍ സ്‌റ്റേഷനിൽ മഹിളാകോണ്‍ഗ്രസ് പ്രതിഷേധം
കണ്ണൂര്‍: ബിരിയാണി ചെമ്പുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ കവാടം കടന്ന് പൂമുഖത്തെത്തി. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. നേരത്തെ പൊലീസിനെ വിവരമറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നുമാരംഭിച്ച മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍സ്‌റ്റേഷന്‍കാവടത്തിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയത്.
എന്നാല്‍ ഒന്നാം കവാടത്തില്‍ പൊലിസില്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പ്രകടനവുമായി നേരെ കലക്ടറേറ്റിന്റെ പൂമുഖത്തേക്ക് വച്ചുപിടിക്കുകയായിരുന്നു.ബിരിയാണി ചെമ്പുമായി മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെയാണ് പൊലിസ് അവിടെ കുതിച്ചെത്തിയത്.

തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി ഇവരെ നീക്കം ചെയ്തത്.അതീവസുരക്ഷാ മേഖലയായ കണ്ണൂര്‍ കലക്ടറേറ്റിനകത്ത് സമരക്കാര്‍ വളരെ അനായസകരമായി കയറിയത് പൊലിസിന്റെ സുരക്ഷാവീഴ്ചയാണെന്ന ആക്ഷേപുയര്‍ന്നിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ബിരിയാണി ചാലഞ്ചെന്ന മുദ്രാവാക്യമുയര്‍ത്തി ബിരിയാണി ചെമ്പുമായാണ് നൂറോളം മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
തുടര്‍ന്ന് കലക്ടറേറ്റിന് മുന്‍പില്‍ നടന്ന പ്രതിഷേധയോഗം സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. രജനി രമാനന്ദന്‍ അധ്യക്ഷയായി. ഡോ.കെ.വി ഫിലോമിന, സി.ടി ഗിരിജ, ഇ.പി ശ്യാമള,അത്തായി പത്മിനി,പി.കെ സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications