കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വര്‍ണ്ണക്കടത്തുകാരുടെ പറുദീസയാകുന്നു; ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ നാല് കേസുകൾ...
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം സ്വര്‍ണ്ണക്കടത്തുകാരുടെ പറുദീസയാകുന്നു. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്പോഴെക്കും നാലുകേസുകളാണ് ഇവിടെ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം അബുദാബി വിമാനത്തിലെത്തിയ വടകര സ്വദേശിയായ യുവാവില്‍ നിന്നും 413 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.
വോട്ടര്‍ ഐഡി കാര്‍ഡിനായി കേരളത്തില്‍ എങ്ങനെ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
തിങ്കളാഴ്ച വൈകുന്നേരമെത്തിയ എയര്‍ ഇന്ത്യാ എക്‌സ് പ്രസ് യാത്രക്കാരനായ അസീബില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മിഷണര്‍ ഒ.പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പരിശോധിക്കുകയായിരുന്നു.പെയ്സ്റ്റ് രൂ?പ?ത്തിലാക്കി യുവാവ് ധരിച്ച ജീന്‍സ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പെയ്‌സ്റ്റും പെ?യ്സ്റ്റും സ്വര്‍ണ്ണവും ചേര്‍ന്ന് 610 ഗ്രാമാണുണ്ടായിരുന്നത്.

കസ്റ്റഡിയിലെടുത്ത യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ വന്‍കിട സ്വര്‍ണ്ണക്കടത്തുകാരുടെ കാരിയാറാണെന്നാണ് സൂചന.കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാര്‍, രാ?ഗേ?ഷ്, സന്തോഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നത്. വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം ഇതു നാലാം തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്.കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ദുഷ്‌കരമായതിനാലാണ് സ്വര്‍ണ്ണക്കടത്ത് മാഫിയ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. വരുംദിനങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.












Click it and Unblock the Notifications