• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നേതാക്കളെ കള്ളക്കേസിൽ കുടുക്കി സർക്കാർ വേട്ടയാടുന്നു; സത്യാഗ്രഹ സമരം നടത്തി ബിജെപി

 • By Staff
Google Oneindia Malayalam News

കണ്ണൂർ:ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും മറ്റു നേതാക്കളെയും സർക്കാർ വേട്ടയൊടുന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സത്യാഗ്രഹം സംഘടിപ്പിച്ചു സംസ്ഥാന വൈസ് പ്രസിഡൻ്റ വിവി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .

ഭാരതീയ ജനതാ പാർട്ടിയെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമം കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ ആരംഭിച്ചിരിക്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി ക്കെതിരായി ഒരു വലിയ നീക്കം കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതു സർക്കാരിൽ നിന്നുണ്ടാകുകയാണ് . എന്നാൽ ഇത്തരം നീക്കം നടത്തുന്നതിന് മുൻപേ ബി ജെ പി യുടെ ചരിത്രം പഠിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. കുറേ മാധ്യമങ്ങളെ കൂട്ടുപിടിച്ചു ബി ജെ പി യെയും നേതാക്കളെയും അവഹേളിക്കാൻ മുതിരുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്.ബി ജെ പി യും മറ്റു ദേശീയ പ്രസ്ഥാനങ്ങളും ഇവിടെ പ്രവർത്തിച്ചു വന്നതും ഇനി പ്രവർത്തിക്കുന്നതും മാർക്സിസ്റ് പാർട്ടിയെയും അവരുടെ ഭരണകൂട ഭീകരതയെയും നേരിട്ട് തന്നെയാണ്. ഇടതുപക്ഷ ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തിക്ൾ ജനങ്ങളുടെ മുൻപിൽ തുറന്ന് കാണിക്കുമ്പോൾ ഇത്തരത്തിലുള്ള കള്ളങ്ങൾ കൊണ്ട് ബി ജെ പി യെ പിന്തിരിപ്പിക്കാനാവില്ലെന്ന് സർക്കാരും മുഖ്യമന്ത്രിയും ഓർക്കണമെന്ന് രാജൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവദനീയമായ പണം മാത്രമാണോ മുഖ്യമന്ത്രി മത്സരിച്ച ധർമ്മടത്തും മറ്റു മണ്ഡലങ്ങളിലും നിങ്ങൾ ചിലവഴിച്ചതെന്നു ജനങ്ങളോട് തുറന്നു പറയാൻ ഇടതുമുന്നണി തയ്യാറാവണം, ആ പണത്തിന്റെ ശ്രോതസ്സു ഏതാണെന്ന് പറയാൻ മാർക്സിസ്റ്റു പാർട്ടി തയ്യാറാണോ ? തമിഴ്‌നാട്ടിൽ മാർക്സിസ്റ്റു പാർട്ടി മുന്നണി വിട്ടുപോകാതിരിക്കാൻ 25 കോടിരൂപ നൽകിയതായി ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്റെ പ്രസ്താവനയെപ്പറ്റി നിങ്ങളുടെ നിലപാട് വ്യക്തമാക്കണം, അത് സത്യമല്ലെങ്കിൽ അതിനെതിരെ നിയമനടപടികൾക്കു മാർക്സിസ്റ് പാർട്ടി തയ്യാറുണ്ടോയെന്നും നേതൃത്വം ജനങ്ങളോട് തുറന്നു പറയണം അല്ലെങ്കിൽ സ്റ്റാലിൻ്റെ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

കൊടകര കുഴല്പണക്കേസിൽ എന്തടിസ്ഥാനത്തിലാണ് ബി ജെ പി യെ വലിച്ചിഴച്ചത്, സത്യം പ്രചരിപ്പിക്കേണ്ട മാധ്യമങ്ങൾ പിണറായിയെ ഭയക്കുന്നതിനാലാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാൻ വേണ്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റാരോപിതരും ആജ്ഞാനുവർത്തികളുമായ ഉദ്യോഗസ്ഥരെ ഈ കേസന്വേഷണം ഏല്പിച്ചത്.മമഞ്ചേശ്വരത്തെ സുന്ദര എന്ന സ്ഥാനാർഥിക്കു പിന്മാറാൻ പണം നൽകി എന്നതാണ് ഇപ്പോഴത്തെ ആരോപണം. കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും കുറ്റക്കാരല്ലേ പിന്നെന്തിനു ഒരാൾക്കെതിരെ മാത്രം കേസെടുത്തത്, എത്രകാലം നിലനിൽക്കും ഈ കേസെന്നും രാജൻ ചോദിച്ചു.

cmsvideo
  BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

  ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പി സത്യപ്രകാശൻ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ എന്നീ നേതാക്കൾ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വട്ടിപ്രം നന്ദി രേഖപ്പെടുത്തി ജില്ലാ ഭാരവാഹികളായ യു ടി ജയന്തൻ, പി സെലീന, അഡ്വ അർച്ചന വണ്ടിച്ചാൽ കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Government hunts down leaders in false cases; BJP conduscts protest x
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X