ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാത്ത ഭരണകൂടം തിരിച്ചടി നേരിടേണ്ടി വരും: ആര്‍ച്ച് ബിഷപ്പ് വലിയമറ്റം
കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ ചരമ വാര്‍ഷിക ദിനാചരണം കണ്ണൂരിലും നടത്തി. കര്‍ഷകരുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ കെ.എം മാണി ഉണ്ടായിരുന്നെങ്കിലെന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ കര്‍ഷക സ്‌നേഹിയായിരുന്ന നേതാവിനെ നാം അനുസ്മരിക്കുന്നത് എന്ന് ആര്‍ച്ച് ബിഷപ് വലിയമറ്റം പറഞ്ഞു.
കാര്‍ഷിക മേഖലക്കും പ്രത്യേകിച്ചു കുടിയേറ്റ ജനതയ്ക്കും, നെറ്റിയിലെ വിയര്‍പ്പൊഴുക്കി അന്നന്നത്തെ ആഹാരത്തിന് വകയുണ്ടാക്കുന്ന, അധ്വാനിക്കുന്ന ജനാവിഭാഗത്തിനും വേണ്ടി ശക്തമായ നിലപാടുകള്‍ കെ.എം മാണി സ്വീകരിച്ചിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരാണിതമാണ്. അവരുടെ കഷ്ട്ടപ്പാടുകള്‍ കണ്ടു മനംനൊന്തവരാണ് ഞങ്ങള്‍ ബിഷപ്പുമാര്‍.

അവരുടൊപ്പം ചേര്‍ന്നാണ് ഭരണകര്‍ത്താക്കളോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. പാവപ്പെട്ടവന്റെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന ആവശ്യം തള്ളിക്കളയുന്ന ഏത് ഭരണകൂടവും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികദിനേചാരണത്തിന്റെ ഭാഗമായി, കണ്ണൂര്‍ വലിയന്നുരിലുള്ള ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
കേരളത്തില്‍ കാര്‍ഷിക സാമൂഹിക സാമ്പത്തിക മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെല്ലാമെന്നും ആ മേഖലകള്‍ ഏതു വിധം പുനസംഘടിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയേണ്ടതുണ്ടെന്നും വ്യക്തവും ദൃഢവുമായ കാഴ്ച്ചപ്പാടോടെ സംസാരിച്ച ദീര്‍ഘവീക്ഷണവും ഭാവനയുമുള്ള നേതാവായിരുന്നു കെ.എം മാണി എന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുസ്മരിച്ചു.
അധ്വാന വര്‍ഗ സിദ്ധാന്ത പഠന വേദിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍,പ്രൊഫസര്‍ മുഹമ്മദ് അഹമ്മദ് ഡോ.വിജയന്‍ ചാലോട് ,പ്രസ്സ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, കണ്ണൂര്‍ മഹാത്മാമന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാനവര്‍ഗ സിദ്ധാന്ത പഠന വേദി ചെയര്‍മാന്‍ പി. ടി. ജോസ് സ്വാഗതവും, ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ആല്‍വിന്‍ വിവേര നന്ദിയും പറഞ്ഞു. അന്തേവാസികള്‍ക്ക് പുതുവസ്ത്ര വിതരണവും അന്നദാനവും നടത്തി.












Click it and Unblock the Notifications