കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും രാജ്ഭവനിലേക്ക് വരാം; ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാല വി സിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ആണ് കണ്ണൂര്‍ വി സിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി സിക്ക് നിയമം പ്രധാനം അല്ല എന്നും വിസി 'പാര്‍ട്ടി കേഡര്‍' ആണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധം തന്നെയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യ തന്നെ പരാതി നില നില്‍ക്കുന്നത് കൊണ്ടാണ് സ്റ്റേ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

fdds

എല്ലാവരെയും നേരിട്ട് വിളിപ്പിക്കും എന്നും അതിന്‌ശേഷം നടപടി ഉണ്ടാകും എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പ്രിയ വര്‍ഗീസിന് അഭിമുഖത്തിന് വിളിക്കാനുള്ള പോലും യോഗ്യത ഇ എന്നും റെഗുലേഷന്‍ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. അതേസമയം സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

കണ്ണൂര്‍ വി സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രാജ് ഭവനില്‍ എത്തി വിസി ക്ക് പുനര്‍ നിയമനം ആവശ്യപ്പെട്ടു എന്നും അപ്പോള്‍ താന്‍ പാനല്‍ വരട്ടെ പരിഗണിക്കാം എന്ന് മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. വെയിറ്റെജ് നല്‍കാം എന്ന് പറഞ്ഞു.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

കണ്ണൂര്‍ വി സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത് മുതല്‍ ആണ് ചാന്‍സലര്‍ ആയി തുടരേണ്ട എന്ന് തീരുമാനിച്ചത്. എന്നും എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇനി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ ആണ് ആ തീരുമാനം മാറ്റിയത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നല്കാന്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍വ്വകലാശാല നല്‍കിയില്ല.

ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ

സര്‍വ്വകലാശാല നിയമഭേദഗതിയടക്കം ബില്ലുകള്‍ പാസക്കാന്‍ നിയമസഭക്ക് അധികാരം ഉണ്ട് എന്നും പക്ഷെ ബില്‍ ഭരണഘടനാ വിരുദ്ധം അല്ല എന്ന് ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഗവര്‍ണര്‍ക്കും ഉണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് വരാം എന്നും ആശയ വിനിമയത്തിനു തയ്യാറാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.

English summary
Governor Arif Mohammad Khan lashed out against the state government and Kannur University VC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X