കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം: മുത്തച്ഛനും പേരമകനും ട്രർ ലോറി കയറി മരിച്ചു
കണ്ണൂര്‍: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ മുത്തച്ഛനും പേരമകനും ദാരുണമായി കൊല്ലപ്പെട്ടു. കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലാണ് സംഭവം. മഹേഷ് ബാബുവും പേരമകന്‍ ആഗ്‌നേയ് എന്നിവരാണ് മരിച്ചത്. മരണാസന്നനായി കിടക്കുമ്പോഴും കൊച്ചുമകനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു റോഡില്‍ കിടന്ന മഹേഷ് ബാബുവിന്റെ ചിത്രം കണ്ട് നിന്നവര്‍ക്കും നോവായി.
വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ടാങ്കര്‍ ലോറിയിടിച്ചാണ് അപകടം. ബൈക്ക് സഞ്ചരിക്കുകയായിരുന്ന മഹേഷ് ബാബുവിനെയും ഒന്‍പതുവയസുകാരന്‍ ആഗ്‌നേയിനെയും പുറകില്‍ നിന്നെത്തിയ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് തൊട്ടടുത്ത കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിറക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനാണ് മഹേഷ് ബാബു. മകള്‍ നവ്യയുടെ മകനാണ് ആഗ്‌നേയ്. പുതിയ തെരുവില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇവര്‍. കാസര്‍കോട് ഭാഗത്ത് നിന്നും അതിവേഗതയിലെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് റോഡില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഇതാണ് അപകടകാരണമായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിനീതയാണ് മഹേഷ് ബാബുവിന്റെ ഭാര്യ. നവ്യയെ കൂടാതെ നിഖില്‍ എന്ന മകന്‍ കൂടിയുണ്ട്. നവ്യ -പ്രവീണ്‍ ദമ്പതികളുടെ മകനാണ് ആഗ്‌നേയ്. എസ്.എന്‍ വി ദ്യാമന്ദിര്‍ നാലാം തരം വിദ്യാര്‍ത്ഥിയാണ്. ആഗ്‌നേയിന്റെ പിതാവ് പ്രവീണ്‍ വിദേശത്താണ്. രണ്ട് ദിവസം മുന്‍പ് കണ്ണൂര്‍ കാല്‍ ടെക്‌സിലെ സിഗ്‌നല്‍ ലൈറ്റിന് സമീപമുണ്ടായ അപകടത്തില്‍ മുസ്ലീം ലീഗ് നേതാവും കൊല്ലപ്പെട്ടിരുന്നു. ടാങ്കര്‍ ലോറി ഇരുചക്ര വാഹനത്തിന് പിന്നിലിടിച്ചായിരുന്നു ഈ അപകടവും.
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications