കണ്ണൂരില്‍ ക്വാറി- ക്രഷറുകളിലെ ഉത്പാദനവും വില്‍പനയും നിര്‍ത്തി; കാരണമിത്
കണ്ണൂര്‍: ക്വാറികളുടെയും ക്രഷറുകളുടെയും സുഗമമായ പ്രവര്‍ത്തനം സാധ്യമാകും വരെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ക്വാറി- ക്രഷറുകളിലെ ഉത്പാദനവും വില്‍പനയും നിര്‍ത്തി വെച്ചതായി ഇ.സി ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. മയ്യില്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ലോറികള്‍ റോഡില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പണി മുടക്കാന്‍ ക്വാറി ഉടമകള്‍ തീരുമാനിച്ചത്.
ജില്ലയിലെ ക്രഷര്‍ ഉടമകള്‍ മുന്നറിയിപ്പില്ലാതെ മെറ്റീരിയലിന്റെ ഉല്‍പ്പാദനവും വിതരണവും നിര്‍ത്തിവെച്ചതിലൂടെ കരാറുകാര്‍ക്ക് ഏറ്റെടുത്ത പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സര്‍ക്കാര്‍ കരാറുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മാര്‍ച്ച് 27 ന് ക്രഷര്‍ ഉടമകള്‍ സമരം നടത്തിയത്.

സംസ്ഥാന ബഡ്ജറ്റില്‍ റോയല്‍റ്റി നിരക്കില്‍ വര്‍ധനവ് വരുത്തിയത് കൊണ്ടാണ് സമരമെന്നവര്‍ പറയുമ്പോള്‍, വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിന് പകരം ഏകകക്ഷീയമായി വില വര്‍ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 12 ന് കലക്ട്രേറ്റ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കേരള ഗവ: കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി പി.വി.കൃഷ്ണന്‍ പി.എം.ഉണ്ണികൃഷ്ണന്‍, സി.ശശിധരന്‍, കെ.ജയപ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു'
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
ക്വാറി ഉല്‍പ്പന്നങ്ങളുടേയും സിമന്റിന്റേയും വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭ സമരം നടത്താന്‍ തീരുമാനിച്ചതായി പ്രൈവറ്റ് ബില്‍ഡിങ്ങ് കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്വാ റീ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയതും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്ക് സര്‍ക്കാര്‍ വന്‍തോതില്‍ ഫീസ് വര്‍ധിപ്പിച്ചതും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
വില വര്‍ധനവ് കേരളത്തിലെ കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്ക് മാത്രമല്ല കരാറുകാരേയും വലിയ നിലയില്‍ ബാധിക്കുമെന്നതിനാല്‍ പുതിയ പരിഷ്‌കാരം കരാറുകാരെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുകയാണെന്നും സംസ്ഥാന ട്രഷറര്‍ ടി. മനോഹരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് സി.മോഹനന്‍, സി.വി.ശശി, എ.അശോകന്‍ എന്നിവരും പങ്കെടുത്തു












Click it and Unblock the Notifications