Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കിടക മാസത്തില്‍ കാര്‍ഷിക സമൃദ്ധിയുടെ വരവ് വിളിച്ചറിയിച്ച് ആടിവേടനെത്തി

പയ്യന്നൂര്‍: പേമാരി തോരാതെ പെയ്യുന്ന കര്‍ക്കിടക മാസത്തില്‍ കര്‍ഷക മനസ്സില്‍ ആദിയും വ്യാധിയും അകറ്റാന്‍ ആടിവേടന്‍ വരവായി. ആചാരത്തിന്റെ പേരും പെരുമയും ചോരാതെയാണ് ഇക്കുറിയും ആടിവേടനെത്തിയത്. ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയിലാണ് വേടന്‍ കെട്ടിയാടല്‍ നടന്നുവരുന്നത്.

മുമ്പ് ആടിവേടന്റെ വരവ് കര്‍ക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റെയും തലമുറയുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടന്‍ കെട്ടിയാടല്‍ ആചാരവും ചടങ്ങും ഇപ്പോള്‍ പുതുതലമുറക്ക് പാടിപ്പതിഞ്ഞ ചരിത്രമായി മാറി.

qreqr

വേടന്‍ കെട്ടിയാടല്‍ ഇപ്പോള്‍ ചില ഗ്രാമങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കാര്‍ഷിക സംസകാരത്തിന്റേയും പഴയകാല മേലാള -കീഴാള വര്‍ഗത്തിന്റേയും ഭൂവുടമ -കുടിയാന്‍ ബന്ധത്തിന്റേയും ചരിത്രവും, ചടങ്ങും ഊട്ടിയുറപ്പിക്കുന്ന കാലത്ത് പിറവിയെടുത്തതാണ് ഈ ആചാരം. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വെക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണ് ആടിവേടന്‍.

കര്‍ക്കിടക മാസാരംഭത്തിലെ തൊട്ടുദിവസത്തിന്റെ സംക്രമദിവസത്തിലും ആദ്യ ദിവസങ്ങളിലുമാണ് ആടിവേടന്റെ വരവ്. മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും, വര്‍ണ്ണപ്പൊലിമയാര്‍ന്ന ആടയാഭരണങ്ങളും ധരിച്ച് ആചാര സമുദായത്തിലെ മുതിര്‍ന്ന കാരണവര്‍ക്കൊപ്പം വാദ്യത്തിന്റെ അകമ്പടിയോടെയാണ് ആധിയും, വ്യാധിയുമകറ്റി കര്‍ഷകന്റെ മനസ്സില്‍ ആശ്വാസത്തിന്റെ സന്ദേശം പകര്‍ന്ന് ആടിവേടന്‍ എത്തുന്നത്.

കാരണവര്‍ക്കും, വാദ്യമേളക്കാരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാന്‍ വീടുകളില്‍ കത്തിച്ചു വെച്ച നിലവിളക്കും, നിറനാഴിയുമായി വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ഉമ്മറപ്പടിയിലുണ്ടാകും. വീട്ടിലെത്തുന്ന വേടന്‍ നിലവിളക്കിനേയും, നിറനാഴിയേയും വണങ്ങി ചെണ്ട കൊട്ടിപാട്ടും പാടുകയായി.

ശിവ സാന്നിധ്യത്തിനായി തപസ്സുചെയ്യുന്ന അര്‍ജ്ജുനന്റെ തപശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രുപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തിയ പരമശിവന്റെ കഥയാണ് ആടിവേടന്‍ കെട്ടിയാടിപാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. പാട്ടുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ ഓരോ പാത്രങ്ങളിലായി പ്രത്യേകം ഒരുക്കിവെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ഗുരുസി മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും, വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്ത്തുന്നു.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

ഇങ്ങനെ അനുഷ്ഠിച്ചാല്‍ കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും കാര്‍ഷിക അഭിവൃദ്ധിയും സന്താന സൗഭാഗ്യവും, കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് ആചാര അനുഷ്ഠാന വിശ്വാസം. ചടങ്ങുകള്‍ അവസാനിച്ചാല്‍ കൃഷിക്കും വീടിനും വീട്ടുകാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി ആടിവേടന്‍ അടുത്ത ഭവനം ലക്ഷ്യമാക്കി നടന്നകലുകയായി. പുന്നാട്ടെ കണ്ണന്‍ പണിക്കരുടെ മകന്‍ രഞ്ജിത്തിന്റെയും രാജേഷിന്റെയും ശശി പൊലികയുടെയും നേതൃത്വത്തിലാണ് ഇക്കുറിയും കണ്ണൂരില്‍ ആടിവേടന്‍ കെട്ടിയാടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+